സ്വയംപര്യാപ്തതയിലേക്ക്, കേരളത്തിന്റെ ഹരിത വിപ്ലവം

കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കുടുംബങ്ങളിൽ കാർഷികസംസ്‌കാരം വളർത്താൻ കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ കാർഷിക കേരളത്തിന് പുതിയ ഉണർവാണ് സമ്മാനിക്കുന്നത്.
 

ഓണക്കാലത്ത് പച്ചക്കറി വിപണിയിലുണ്ടാകുന്ന വിലക്കയറ്റം തടയാനും വിപണിയിൽ പച്ചക്കറിലഭ്യത ഉറപ്പുവരുത്താനും വിഷരഹിത പച്ചക്കറികൾ ജനങ്ങൾക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതി നടപ്പാക്കുന്നത്. വഴുതന, വെണ്ട, തക്കാളി, പച്ചമുളക് തുടങ്ങിയവയുടെ തൈകൾ നട്ട് പരിപാലിക്കാൻ ഈ പദ്ധതി പ്രോത്സാഹനം നൽകുന്നു.
 

കർഷകർ, വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കുടുംബശ്രീ - എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് ഒരു ജനകീയ മുന്നേറ്റമായാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.
 

പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും ഒരു കോടി സങ്കരയിനം പച്ചക്കറി തൈകളും കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. കർഷകരിൽ നിന്ന് ഉയർന്ന വിലയ്ക്ക് പച്ചക്കറികൾ ശേഖരിച്ച് പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന സംവിധാനവും നിലവിലുണ്ട്.
 

ദീർഘകാല വിളകളായ അഗത്തി, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ ഒരു ലക്ഷം തൈകളും കൃഷി വകുപ്പ് സൗജന്യമായി വിതരണം ചെയ്യുന്നു. സംസ്ഥാനത്തെ 1076 കൃഷി ഭവനങ്ങൾ വഴിയാണ് ഈ തൈകളും വിത്തുകളും ജനങ്ങളിലേക്ക് എത്തുന്നത്. ഉത്സവ സീസണുകളിൽ പച്ചക്കറിക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരമായ പദ്ധതി ഇതിനകം നിരവധിപേരെ വീട്ടുവളപ്പിലും മട്ടുപ്പാവിലും വരെ പച്ചക്കറി കൃഷി ആരംഭിക്കാൻ പ്രേരിപ്പിച്ചു.


'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയിലൂടെ പച്ചക്കറി കൃഷി മുന്നേറ്റത്തിനൊപ്പം വാർഷിക പച്ചക്കറി ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കാനും സാധിച്ചു. 2015-16 സാമ്പത്തിക വർഷത്തിൽ 6.28 ലക്ഷം ടണ്ണായിരുന്ന പച്ചക്കറി ഉൽപ്പാദനം, 2023-24-ൽ 17.2 ലക്ഷം ടണ്ണായി വർദ്ധിച്ചു എന്നത് സർക്കാരിന്റെ ഈ പദ്ധതിയുടെ വിജയത്തിന് തെളിവാണ്.
 

കേരളത്തെ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പായി മാറുകയാണ് ഈ സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം. വിഷമുക്തമായ പച്ചക്കറികൾ സ്വന്തം വീട്ടുമുറ്റത്ത് വിളയിച്ചെടുത്ത്, ഓണത്തിന് ഒരു മുറം പച്ചക്കറിയുമായി സർക്കാർ പദ്ധതിയുടെ ഭാഗമാകാം.

അനുബന്ധ ലേഖനങ്ങൾ

കാൻസർ പ്രതിരോധത്തിൽ കേരളത്തിന്റെ കരുത്ത്
സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
8,254 ഹൃദയങ്ങൾക്ക് ജീവൻ സമ്മാനിച്ച് ഹൃദ്യം പദ്ധതി
ജന്മനായുള്ള ഹൃദ്രോഗങ്ങൾ സമയബന്ധിതമായി ചികിത്സിക്കാനും കുരുന്നുകൾക്ക് പുതുജീവൻ നൽകാനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'ഹൃദ്യം' പദ്ധതി കേരള സർക്കാരിന്റെ ഏറ്റവും തിളക്കമാർന്ന വിജയഗാഥകളിൽ ഒന്നായി മാറുന്നു. സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 8,254 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ
വയോജനങ്ങള്‍ക്ക് സമഗ്രക്ഷേമം
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.   വയോജന കമ്മീഷൻ: വയോജനസംഖ്യ വർദ്ധിച്ചുവരികയും അവരുടെ ആവശ്വങ്ങൾ പരിഗണിക്കാൻ കുടുംബാംഗങ്ങൾക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വയോജനസംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ വയോജന കമ്മീഷൻ രൂപീകരിക്കാൻ നിയമനിർമാണ നടപടികൾ പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല
പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ