ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌

ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 0.55% മാത്രമാണ് ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്നത്. 2022-ൽ ഇത് 0.71% ആയിരുന്നു എന്നത് ദാരിദ്ര്യം കുറയ്ക്കുന്നതിൽ സംസ്ഥാനം കൈവരിച്ച പുരോഗതി വ്യക്തമാക്കുന്നു. രാജ്യത്തെ ദാരിദ്ര്യമില്ലാത്ത ഏക ജില്ല എന്ന നേട്ടം എറണാകുളത്തിന് സ്വന്തമാക്കാൻ കഴിഞ്ഞതും കേരളത്തിന്റെ ഈ രംഗത്തെ മികവിന് ഉദാഹരണമാണ്.
 

അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ പൂർണ്ണമായും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ സർക്കാർ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ 'അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി'ക്ക് അംഗീകാരം നൽകി. തദ്ദേശ സ്ഥാപന തലങ്ങളിലും വാർഡ്/ഡിവിഷൻ തലങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ 1,03,099 വ്യക്തികൾ ഉൾപ്പെടുന്ന 64,006 അതിദരിദ്ര കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കി. ഓരോ കുടുംബത്തിന്റെയും ദുരിത കാരണങ്ങൾ കണ്ടെത്തി ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പരിപാടികളായി തരംതിരിച്ച് സൂക്ഷ്മമായ പദ്ധതികൾ ആസൂത്രണം ചെയ്തു.
 

ഇതിന്റെ ഫലമായി ആദ്യഘട്ടത്തിൽ 30,658 കുടുംബങ്ങളെയും (47.89%) 2025 മെയ് 23ന് 51,417 കുടുംബങ്ങളെയും (80.33%) അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. 2025 നവംബറോടെ സംസ്ഥാനത്ത് അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് യാഥാർത്ഥ്യമാകുന്നതോടെ 'ദാരിദ്ര്യ നിർമ്മാർജ്ജനം', 'പട്ടിണിയില്ലാതാക്കൽ' എന്നീ സുപ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
 

ആരോഗ്യത്തോടൊപ്പം വിദ്യാഭ്യാസം, ജീവിത നിലവാരം, പാർപ്പിടം, പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, വൈദ്യുതി ലഭ്യത തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ച് തയ്യാറാക്കുന്ന ദാരിദ്ര്യ സൂചികയിൽ കേരളം മുൻപന്തിയിലാണ്. ജനങ്ങളോടൊപ്പം നിലകൊള്ളുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന സർക്കാരിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമെന്ന ഈ നേട്ടം. ഈ മുന്നേറ്റം കേരളത്തിന്റെ സാമൂഹിക നീതിയിലൂന്നിയുള്ള വികസന കാഴ്ചപ്പാടിന്റെ ഫലമാണ്.

അനുബന്ധ ലേഖനങ്ങൾ

വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമുന്നേറ്റം
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
കൂടുതൽ വിവരങ്ങൾ
തൊഴില്‍ സംരക്ഷണത്തില്‍ മാതൃക
കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ