സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി

ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.

 

എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്. തെർമോമീറ്റർ കാലിബറേഷൻ ലബോറട്ടറി, ഫ്‌ളോമീറ്റർ കാലിബറേഷൻ ലബോറട്ടറി, സ്പിഗ്മോമാനോമീറ്റർ കാലിബറേഷൻ ലബോറട്ടറി, വാട്ടർ മീറ്റർ കാലിബറേഷൻ ലബോറട്ടറി എന്നിവയുടെ പ്രവർത്തനം ആരംഭിച്ചത് ഈരംഗത്ത് വലിയ മുതൽക്കൂട്ടാണ്.

 

എറണാകുളത്ത് ഗോൾഡ് അസ്സെയിങ് ലാബിന് എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭ്യമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇത് സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കൽ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും. കൂടാതെ, എറണാകുളം കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ അനർട്ട് മുഖേന സ്ഥാപിച്ച സോളാർ പവർ പ്ലാന്റ് പ്രവർത്തനസജ്ജമാക്കി.

 

പൊതുജനങ്ങൾക്ക് വകുപ്പിന്റെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ 'സുതാര്യം' മൊബൈൽ ആപ്ലിക്കേഷൻ നവീകരിച്ച് പുറത്തിറക്കി. ഇതിലൂടെ ജനങ്ങൾക്ക് ഓഫീസുകൾ തിരഞ്ഞെടുത്ത് പരാതികൾ അയക്കാനും പുരോഗതി തത്സമയം അറിയാനും സാധിക്കും.

 

വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാനുള്ള നടപടികൾ ലളിതമാക്കിക്കൊണ്ട് ഓൺലൈൻ സോഫ്റ്റ് വെയർ മൊഡ്യൂൾ (LMOMS VERIFICATION MODULE) ആരംഭിച്ചു. ഇതിലൂടെ വ്യാപാരികൾക്ക് അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാനുള്ള അപേക്ഷകളും ഫീസും ഓൺലൈനായി സമർപ്പിക്കാനും, മുദ്ര ചെയ്ത ശേഷമുള്ള സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും ഓഫീസിൽ നേരിട്ട് പോകാതെ സാധിക്കുന്നു. ഇത് വ്യാപാരികളുടെ സമയവും അധ്വാനവും ലാഭിക്കാൻ സഹായിക്കുന്ന വലിയൊരു കാൽവെപ്പാണ്.

 

വ്യാപാരസ്ഥാപനങ്ങളിലെ ന്യൂനതകൾ കണ്ടെത്തി പരിഹരിക്കാനായി 'ജാഗ്രത' പദ്ധതിയും, പെട്രോൾ/ഡീസൽ ബങ്കുകളിലെ കൃത്യത ഉറപ്പാക്കാൻ 'ക്ഷമത' പദ്ധതിയും വിജയകരമായി നടപ്പാക്കി. ഈ പദ്ധതികൾ ഉപഭോക്താക്കൾക്ക് ശരിയായ അളവും തൂക്കവും ഉറപ്പാക്കാൻ സഹായിച്ചു.

 

സംസ്ഥാനത്തുടനീളം ലീഗൽ മെട്രോളജി വകുപ്പിന്റെ ഓഫീസുകൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി, കോട്ടയം, കാസർഗോഡ്, വയനാട് ലീഗൽ മെട്രോളജി ജില്ലാ ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. പാലക്കാട് ജില്ലയിലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാര്യക്ഷമതയുടെ ഒരു പുതിയ അധ്യായമാണ് വകുപ്പിൽ ഇതിലൂടെ തുറക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീയിലൂടെ സമൃദ്ധിയിലേക്ക്‌
കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്.
കൂടുതൽ വിവരങ്ങൾ
സൈബര്‍ പവറില്‍ കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം.   ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
യാത്രാവസന്തമായി KSRTC ബഡ്ജറ്റ് ടൂറിസം
കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം. വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
സംഘര്‍ഷം വേണ്ട സംരക്ഷിക്കാം
സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്.
കൂടുതൽ വിവരങ്ങൾ
ഡിപ്പോയിൽ നിന്ന് ഡോറിലേക്ക്, കെഎസ്ആർടിസിയുടെ അതിവേ​ഗ കൊറിയർ സർവീസ്
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെഎസ്ആർടിസി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ് നടത്തുക.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ