തൊഴില്‍ സംരക്ഷണത്തില്‍ മാതൃക

കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.

 

2016 മുതൽ തൊഴിൽസാധ്യതയിൽ കുതിച്ചുചാട്ടം പീരിയോഡിക് ലേബർ ഫോഴ്‌സ് സർവെ (PLFS) റിപ്പോർട്ട് പ്രകാരം വനിതാ തൊഴിൽ പങ്കാളിത്തം 36.4% ആയി ഉയർന്നു. തൊഴിലില്ലായ്മ നിരക്ക് 11.4%ൽ നിന്ന് 7.2% ആയി കുറഞ്ഞു. 85 തൊഴിൽ മേഖലകളിൽ മിനിമം വേതനം നിശ്ചയിച്ചു. 70 ലക്ഷത്തിലധികം തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡുകൾ മുഖേന ആനുകൂല്യങ്ങൾ നൽകി.

 

📍തൊഴിൽ സേവാ ആപ്പ്: ആപ്പ് വഴി തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും നേരിട്ട് പരാതിപ്പെടാനുള്ള സംവിധാനം ഒരുക്കി. 28,000 തൊഴിൽ തർക്കങ്ങളിൽ 25,000 എണ്ണം പരിഹരിച്ചു. ബാക്കിയുള്ളവ പരിഹരിച്ചു വരുന്നു.

 

📍കർമ്മചാരി, നവശക്തി പദ്ധതികൾ വഴി തൊഴിൽ പരിശീലനം നൽകി. കർമ്മചാരി പദ്ധതി വഴി പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയം വിദ്യാർത്ഥികൾക്കിടയിൽ നടപ്പാക്കി.
കയറ്റിറക്ക് ജോലിക്കായുള്ള പരമ്പരാഗത ചുമട്ടുതൊഴിലാളികൾക്ക് ആധുനിക രീതിയിൽ ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള പരിശീലന പദ്ധതിയാണ് നവശക്തി. മികച്ച ശമ്പളത്തോടെ തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിച്ചു.

 

📍അതിഥി തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ,ആവാസയോഗ്യമായ പാർപ്പിടങ്ങൾ, ഇൻഷുറൻസ്, അപകടമരണ ധനസഹായം എന്നിവ നടപ്പാക്കി. ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ചു, അതിഥി തൊഴിലാളികളുടെ സംരക്ഷണം ശക്തിപ്പെടുത്തി.

 

തൊഴിലുടമകളെയും തൊഴിലാളികളെയും ഒരുപോലെ നിർത്തി സൗഹാർദപരമായ തൊഴിലിടങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ സാധ്യമാക്കിയത്.

അനുബന്ധ ലേഖനങ്ങൾ

ഹരിത ഊര്‍ജ്ജത്തിലേക്ക് ചുവടുറപ്പിച്ച് കേരളം
പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ കേരളത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്താതെയും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭ്യമാക്കുന്ന പുനരുപയോഗ ഊർജ്ജപദ്ധതികളിൽ കേരളം ഏറെ മുന്നോട്ടാണ്. സൗരോർജ്ജമടക്കം പുനരുപയോഗ ഊർജ്ജസ്രേതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടിയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
സമൃദ്ധിയോടെ കാര്‍ഷിക കേരളം
നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്. എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കർഷകരുടെ വരുമാനം 50% വർദ്ധിപ്പിക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
റെക്കോര്‍ഡ് വളര്‍ച്ചയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം നേടിയത് റെക്കോർഡ് വളർച്ച. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു.
കൂടുതൽ വിവരങ്ങൾ
3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമായി കിന്‍ഫ്ര
വ്യവസായരംഗത്ത് കേരളത്തിൻ്റെ വിസ്മയമുന്നേറ്റത്തിന്റെ ഉദാഹരണമായ കിൻഫ്ര (Kerala Industrial Infrastructure Development Corporation) കഴിഞ്ഞ നാല് വർഷം കൊണ്ട് സ്വന്തമാക്കിയത് ചരിത്രനേട്ടം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും, അതിലൂടെ 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
വികസന കവാടമായി പാലങ്ങള്‍
മലയോര ഹൈവേകൾ, തീരദേശ ഹൈവേകൾ, ദേശീയപാത, പാലങ്ങൾ തുടങ്ങി പശ്ചാത്തല വികസനം സൃഷ്ടിക്കുന്ന പൊതുവികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷിയാകുന്നത്. കേരളത്തിലെ റോഡുകൾ, പാലങ്ങൾ എല്ലാം അന്താരാഷ്ട്ര നിലവാരത്തിലാണ് പൂർത്തിയാകുന്നത്.
കൂടുതൽ വിവരങ്ങൾ
വരുമാനവും കരുതലുമായി കേരള ലോട്ടറി
കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ