ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല

പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ. കഴിഞ്ഞ 9 വർഷമായി സർക്കാർ നടത്തിയ സമഗ്രമായ ഇടപെടലുകളിലൂടെ ആത്മാഭിമാനവും അന്തസ്സും ഉയർത്താനായി.

 

നിലവിൽ 4 ലക്ഷം പട്ടികജാതി, 2 ലക്ഷം പട്ടികവർഗം, 8 ലക്ഷം പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾ ഉൾപ്പെടെ ആകെ 14 ലക്ഷം വിദ്യാർത്ഥികൾക്കാണ് വിവിധ സ്‌കോളർഷിപ്പുകൾ നൽകിവരുന്നത്. 10 വർഷം മുൻപ് ഇത് 7 ലക്ഷത്തിൽ താഴെ വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു. 2022-ൽ ആവിഷ്‌കരിച്ച 'കെടാവിളക്ക്' സ്‌കോളർഷിപ്പ് വഴി പ്രതിവർഷം ഒന്നേകാൽ ലക്ഷം കുട്ടികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നു. ഇതുവരെ 32.88 കോടി രൂപ സർക്കാർ വിതരണം ചെയ്തു. ഐഐടി, ഐഐഎം പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലും സിഎ, സിഎസ്, ഐസിഡബ്ല്യുഎ തുടങ്ങിയ കോഴ്സുകൾക്കും സംസ്ഥാനത്തിന് പുറത്ത് മെറിറ്റിൽ പഠിക്കുന്നവർക്കും സ്‌കോളർഷിപ്പുകൾ ലഭ്യമാക്കുന്നു.

 

33 മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലായി (MRS) ആയിരക്കണക്കിന് വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്നു.രാജ്യത്താകെ മാതൃകയായി 2018-ൽ നടപ്പാക്കിയ പഠനമുറി പദ്ധതി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉറപ്പാക്കുന്നു. മുൻപ് 8-12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരുന്ന ഈ പദ്ധതി, 2022 മുതൽ 5-ാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെയും കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വികസിപ്പിച്ചു.120 ചതുരശ്ര അടി വലുപ്പമുള്ള പഠനമുറി നിർമ്മിക്കാൻ 2 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നു. 2018 മുതൽ 2025 വരെ 40,236 പഠനമുറികൾക്ക് ധനസഹായം അനുവദിച്ചു.പട്ടികവർഗ ഉന്നതികളിൽ 364 സാമൂഹ്യപഠനമുറികളും പൂർത്തീകരിച്ചു. ഇവിടെ ലഘു ഭക്ഷണവും ട്യൂഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

ഉന്നതി സ്‌കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതി വഴി 842 വിദ്യാർത്ഥികളാണ് വിദേശസർവകലാശാലകളിൽ പഠിക്കുന്നത്. ഇതിൽ 731 പട്ടികജാതി, 54 പട്ടികവർഗ, 57 പിന്നാക്ക വിദ്യാർത്ഥികളുണ്ട്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടിക വിഭാഗക്കാർക്ക് 25 ലക്ഷം രൂപ വരെയും പിന്നാക്ക വിഭാഗക്കാർക്ക് 10 ലക്ഷം രൂപ വരെയും സ്‌കോളർഷിപ്പ് നൽകുന്നു. പ്രതിവർഷം 310 പേർക്ക് വരെ സ്‌കോളർഷിപ്പ് അനുവദിക്കുന്നു. തിരഞ്ഞെടുപ്പും യാത്രാ നടപടികളും ഒഡെപെക് (ODEPC) മുഖേനയാണ്.

 

'വിംഗ്സ്' പദ്ധതിയിലൂടെ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിന് യോഗ്യരായ 3 എസ്.സി., 2 എസ്.ടി., 1 ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് വീതം ഓരോ വർഷവും 25 ലക്ഷം രൂപയുടെ  സ്‌കോളർഷിപ്പ് നൽകുന്നു. എയർലൈൻ എയർപോർട്ട് മാനേജ്മെന്റ് കോഴ്സുകളിലും പരിശീലനം നൽകി തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്നു.

 

2022-ൽ ആരംഭിച്ച ട്രേസ് (TRASE) പദ്ധതിയിലൂടെ ഇതുവരെ 4,044 പ്രൊഫഷണലുകൾക്ക് തൊഴിൽ പരിശീലനം നൽകി. എഞ്ചിനീയറിംഗ്, ജേണലിസം, നിയമം, പാരാമെഡിക്കൽ, സോഷ്യോളജി, മാനേജ്മെന്റ് മേഖലകളിൽ യോഗ്യതയുള്ളവർക്കാണ് ഓണറേറിയത്തോടെ സർക്കാർ സംവിധാനത്തിൽ പരിശീലനം നൽകിയത്. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ 156 പേർക്ക് തൊഴിലും ഐടിഐ കഴിഞ്ഞ 56 വിദ്യാർത്ഥികൾക്ക് ഒഡെപെക് വഴി വിദേശത്തും തൊഴിൽ ലഭ്യമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തുക എന്ന സർക്കാരിന്റെ ലക്ഷ്യം, സംസ്ഥാനത്തിന്റെ സാമൂഹിക നീതി സങ്കൽപങ്ങൾക്ക് പുതിയ മാനം നൽകുന്നു.

അനുബന്ധ ലേഖനങ്ങൾ

8,254 ഹൃദയങ്ങൾക്ക് ജീവൻ സമ്മാനിച്ച് ഹൃദ്യം പദ്ധതി
ജന്മനായുള്ള ഹൃദ്രോഗങ്ങൾ സമയബന്ധിതമായി ചികിത്സിക്കാനും കുരുന്നുകൾക്ക് പുതുജീവൻ നൽകാനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'ഹൃദ്യം' പദ്ധതി കേരള സർക്കാരിന്റെ ഏറ്റവും തിളക്കമാർന്ന വിജയഗാഥകളിൽ ഒന്നായി മാറുന്നു. സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 8,254 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യവകുപ്പിന്റെ ജനകീയ മുന്നേറ്റം
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
കൂടുതൽ വിവരങ്ങൾ
ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം
പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ
സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമുന്നേറ്റം
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ