അടിമുടി മാറി ടൂറിസം

കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 1.72% വർധനവും, കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 21.01% വർധനവുമാണ് രേഖപ്പെടുത്തിയത്. 2023-ൽ 43,647 കോടി രൂപയാണ് ടൂറിസം മേഖലയിലെ സംസ്ഥാനത്തിന്റെ വരുമാനം.

 

📍സാഹസിക ടൂറിസം: കേരളത്തെ സാഹസിക ടൂറിസം പദ്ധതികളുടെ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെ സജ്ജമാക്കി, സഞ്ചാരികളെ ആകർഷിക്കുന്നു. അന്താരാഷ്ട്ര കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവൽ, വർക്കലയിൽ നടത്തിയ ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ, വാഗമണ്ണിൽ നടന്ന ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ എന്നിവ അന്താരാഷ്ട്ര ശ്രദ്ധ നേടി. തുഷാരഗിരി കയാക്കിംഗ് അക്കാദമിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി. സംസ്ഥാനത്ത് ആദ്യമായി ഗോതീശ്വരം ബീച്ചിൽ സർഫിംഗ് അക്കാദമിക്ക് തുടക്കമിട്ടു. ആക്കുളത്ത് അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങൾക്കും തുടക്കമായി. കേരളത്തിലെ ട്രെക്കിംഗ്-ഹൈക്കിംഗ് പാതകൾ മാപ്പ് ചെയ്യുന്ന പദ്ധതിയും ആരംഭിച്ചു.

 

📍സിനി ടൂറിസം: സിനിമകളിലൂടെ മനസ്സിൽ പതിഞ്ഞ ലൊക്കേഷനുകളെ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്ന സിനി ടൂറിസം പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം വെള്ളായണിയിലെ 'കിരീടം പാലം' നവീകരണ പരിപാടികൾ ഇതിന്റെ ഭാഗമായി ആരംഭിച്ചു കഴിഞ്ഞു.

 

📍ബീച്ച് ടൂറിസം: ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഫ്‌ലോട്ടിംഗ് ബ്രിഡ്ജുകൾ ഉൾപ്പെടെ സ്ഥാപിച്ചു. കേരളത്തിലെ സുപ്രധാന ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിന്റെ മുഖച്ഛായ മാറ്റിക്കൊണ്ട്, ധർമ്മടം തുരുത്തിനെക്കൂടി ബന്ധിപ്പിച്ച് 80 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നു. തീരദേശപാത സഫലമാകുന്നതോടെ ബീച്ച് ടൂറിസം പുതിയ തലത്തിലേക്ക് ഉയരും.

 

📍പ്രാദേശിക ടൂറിസം: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ടൂറിസം ഇവന്റായി മാറി. കേരളത്തിന്റെ വള്ളംകളിക്ക് ലോകപ്രശസ്തി നൽകാനും ലോകസഞ്ചാരികളെ ആകർഷിക്കാനും ചാമ്പ്യൻസ് ബോട്ട് ലീഗ് വിജയകരമായി സംഘടിപ്പിക്കുകയും മലബാറിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

 

📍ഡെസ്റ്റിനേഷൻ ചലഞ്ച്: ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ടൂറിസം സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കാൻ പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകളെ വളർത്തിക്കൊണ്ടുവരാൻ 'ഡെസ്റ്റിനേഷൻ ചലഞ്ച്' പദ്ധതി ആരംഭിച്ചു. ഇതിനകം 40 പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ലോകവ്യാപകമായി വികസിച്ചുവരുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് കേരളത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രാവൽ പ്ലസ് ലിഷർ മാഗസീൻ കേരളത്തെ ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തിട്ടുണ്ട്.

 

📍ടൂറിസം ക്ലബ്ബുകൾ: നാളെയുടെ ശില്പികളാകേണ്ട വിദ്യാർത്ഥികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ കോളേജുകളെ കോർത്തിണക്കി ടൂറിസം ക്ലബ്ബുകൾ ആരംഭിച്ചു.സംസ്ഥാനത്ത് 523 കോളേജുകളിൽ ടൂറിസം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്ലബ്ബുകൾ വിനോദസഞ്ചാര മേഖലയിലേക്ക് പുതിയ തലമുറയെ ആകർഷിക്കാനും വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താനും സഹായിക്കുന്നു. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിലും പുതിയ വികസന പദ്ധതികൾ നടപ്പാക്കുന്നതിലും ക്ലബ്ബുകൾ മുൻകയ്യെടുക്കുന്നു. ടൂറിസം കേന്ദ്രങ്ങളിൽ സംരംഭങ്ങൾ തുടങ്ങാനും ക്ലബ്ബ് അംഗങ്ങൾക്ക് അവസരമുണ്ട്. കേരളത്തിന്റെ തനത് പൈതൃകവും പ്രകൃതി സൗന്ദര്യവും നിലനിർത്തി, ടൂറിസം മേഖലയെ കൂടുതൽ ജനകീയവും സാമ്പത്തികമായി സുസ്ഥിരവുമാക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് നടപ്പാക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

ഉയരെ ഉന്നതവിദ്യാഭ്യാസ മേഖല
നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ
മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
മായുന്നു, നിരക്ഷരതയുടെ തുരുത്തുകള്‍
നിരക്ഷരതയുടെ തുരുത്തുകൾ ഇല്ലാതാക്കുക ലക്ഷ്യമിട്ട് സർക്കാർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറ്റിയുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാകുന്നു.   📍ചങ്ങാതി പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിക്കുന്നതിനായി തുടക്കമിട്ട പദ്ധതിയാണ് ചങ്ങാതി.
കൂടുതൽ വിവരങ്ങൾ
വികസന കവാടമായി പാലങ്ങള്‍
മലയോര ഹൈവേകൾ, തീരദേശ ഹൈവേകൾ, ദേശീയപാത, പാലങ്ങൾ തുടങ്ങി പശ്ചാത്തല വികസനം സൃഷ്ടിക്കുന്ന പൊതുവികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷിയാകുന്നത്. കേരളത്തിലെ റോഡുകൾ, പാലങ്ങൾ എല്ലാം അന്താരാഷ്ട്ര നിലവാരത്തിലാണ് പൂർത്തിയാകുന്നത്.
കൂടുതൽ വിവരങ്ങൾ
അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച
കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
കൂടുതൽ വിവരങ്ങൾ
നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
കൂടുതൽ വിവരങ്ങൾ
സൈബര്‍ പവറില്‍ കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം.   ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
റെക്കോര്‍ഡ് വളര്‍ച്ചയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം നേടിയത് റെക്കോർഡ് വളർച്ച. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു.
കൂടുതൽ വിവരങ്ങൾ