ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി

പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
 

തുടക്കത്തിൽ 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയാണ് പെയ്ഡ് പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ 23 ആശുപത്രി സഹകരണ സംഘങ്ങൾ ഈ സുപ്രധാന സേവനം വിജയകരമായി നൽകി വരുന്നുണ്ട്. ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത, പാലക്കാട് ജില്ലയിൽ പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയുടെ കീഴിൽ പദ്ധതി സൗജന്യമായി നൽകുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാന്ത്വനപരിചരണം ലഭ്യമാക്കുകയാണ് ഇതിലൂടെ.
 

പദ്ധതിയുടെ ഗുണഭോക്താക്കൾ ആകാൻ നിശ്ചിത തുക സഹകരണ ആശുപത്രി സംഘത്തിൽ അടച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യുന്ന രോഗികൾ ചികിത്സാ ആവശ്യം അറിയിക്കുന്ന മുറയ്ക്ക് രോഗിയെ ബന്ധപ്പെട്ട സഹകരണ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി തിരികെ വീടുകളിൽ എത്തിക്കുകയും, തുടർ ചികിത്സ ആവശ്യമെങ്കിൽ നിശ്ചിത ഇടവേളകളിൽ താമസസ്ഥലത്തെത്തി രോഗനിർണയ പരിശോധനകൾ നടത്തുകയും ചെയ്യുന്നു. ഇതിന് ഫീസ് ഈടാക്കും. ആശുപത്രി സഹകരണ സംഘങ്ങളുടെ കീഴിലുള്ള നീതി ലാബുകൾ, മെഡിക്കൽ സ്‌റ്റോറുകൾ, സ്‌കാനിംഗ് സെന്ററുകൾ, ഇസിജി തുടങ്ങിയവ മുഖേന വ്യത്യസ്ത സേവനങ്ങൾ നൽകുന്നത് വഴി സഹകരണമേഖല ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
 

സഹകരണ മേഖലയുടെ ശക്തിയും ജനകീയ പങ്കാളിത്തവും പ്രയോജനപ്പെടുത്തിക്കൊണ്ട്, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സഹായമേകാൻ ഈ പാലിയേറ്റീവ് കെയർ പദ്ധതിക്ക് കഴിയുന്നുണ്ട്.

അനുബന്ധ ലേഖനങ്ങൾ

ഭക്ഷ്യവകുപ്പിന്റെ ജനകീയ മുന്നേറ്റം
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
ഉയരെ ഉന്നതവിദ്യാഭ്യാസ മേഖല
നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ
ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
കൂടുതൽ വിവരങ്ങൾ
ഭൂവിവര സംവിധാനത്തിൽ വിപ്ലവം
കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
വ്യവസായ ഹബ്ബായി കേരളം
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ. രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായ നയം പുതുക്കിയത്.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ