സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌

കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്. പോലീസിന്റെ നവീകരിച്ച സിറ്റിസൺ സർവീസ് പോർട്ടൽ, സിറ്റിസൺ സർവീസ് ഉൾപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ നിലവിൽ വന്നു.

 

എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലബോറട്ടറികൾ സ്ഥാപിതമായി. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സൈബർ വിഭാഗത്തെ ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കുന്ന അംഗീകൃത സ്ഥാപനമായി കേന്ദ്ര ഇലക്ട്രോണിക് ഐ.റ്റി മന്ത്രാലയം അംഗീകരിച്ചു. കമ്പ്യൂട്ടറുകളുടെയും ഫോണുകളുടെയും പരിശോധനയ്ക്കാണ് അംഗീകാരം. രാജ്യത്തെ അഞ്ച് ഫോറൻസിക് ലാബുകൾക്ക് മാത്രമാണ് ഇതിനുമുമ്പ് ഈ പദവി ലഭിച്ചത്.

 

കേരളാ പോലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബ്, ഗവേഷണകേന്ദ്രം എന്നിവ നിലവിൽ വന്നു. രാജ്യത്ത് ഇത്തരം സംവിധാനം സ്വന്തമാക്കിയ ആദ്യത്തെ പോലീസ് ഏജൻസിയാണ് കേരളാ പോലീസ്. കേരളാ പോലീസ് സൈബർഡോം വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ മൊബൈൽ ആന്റി ഡ്രോൺ വെഹിക്കിളാണ് 'ഈഗിൾ ഐ'. ഡ്രോൺ ആക്രമണങ്ങളും അനുമതിയില്ലാത്ത പ്രവർത്തനങ്ങളും കണ്ടെത്തി നിർവീര്യമാക്കുകയാണ് രീതി.

 

സംസ്ഥാനത്തെ ഏറ്റവും മികച്ചതും രാജ്യത്തെ മികച്ച അഞ്ചാമത്തെയും പോലീസ് സ്റ്റേഷനായി ആലത്തൂർ പോലീസ് സ്റ്റേഷൻ അംഗീകാരം നേടി. 2023-ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം തലശ്ശേരി പോലീസ് സ്റ്റേഷന് ലഭിച്ചു. കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബിനും ആലപ്പുഴ ജില്ലയിലെ മുഹമ്മ, പണക്കാട് പോലീസ് സ്റ്റേഷനുകൾക്കും ഐ.എസ്.ഒ അംഗീകാരം ലഭിച്ചത് പൊലീസിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ്.

 

പോലീസിന്റെ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും അറിയിക്കാൻ പരാതിപരിഹാര സംവിധാനം നിലവിൽ വന്നു. കേരള പോലീസിന്റെ ഓൺലൈൻ പോർട്ടലായ തുണയിലൂടെയോ പോൽ ആപ്പിലൂടെയോ പരാതി നൽകുകയോ മറ്റ് സേവനങ്ങൾക്കായി അപേക്ഷിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് അപേക്ഷ പൂർത്തിയായശേഷം പോലീസ് സേവനത്തെക്കുറിച്ച് വിലയിരുത്താനും പരാതിപ്പെടാനുമായി ഒരു ലിങ്ക് അടങ്ങിയ SMS ഫോണിൽ ലഭിക്കും. ഈ ലിങ്കിലൂടെ തുണ പോർട്ടലിലേക്ക് പോയി അവിടെ ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമായി പ്രതികരണങ്ങൾ അറിയിക്കാം, നിർദേശങ്ങൾ നൽകാനും കഴിയും. അഴിമതിരഹിതമായ പ്രവർത്തനങ്ങളിലൂടെയും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും കേരള പോലീസ് രാജ്യത്തിന് തന്നെ മാതൃകയായി മാറുകയാണ്.

അനുബന്ധ ലേഖനങ്ങൾ

ഉയരെ ഉന്നതവിദ്യാഭ്യാസ മേഖല
നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ
സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
വ്യവസായ ഹബ്ബായി കേരളം
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ. രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായ നയം പുതുക്കിയത്.
കൂടുതൽ വിവരങ്ങൾ
ജലം പരിശോധിക്കാം; ഉറവിടം സുരക്ഷിതമാക്കാം
ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗതത്തില്‍ നാഴികക്കല്ലായി വാട്ടര്‍മെട്രോ
സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.
കൂടുതൽ വിവരങ്ങൾ
കാൻസർ പ്രതിരോധത്തിൽ കേരളത്തിന്റെ കരുത്ത്
സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ