സൈബര്‍ പവറില്‍ കേരള പൊലീസ്‌

കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം.

 

ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
 

ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയാൻ എല്ലാ ജില്ലകളിലും സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം വ്യാപിപ്പിച്ചു. സാങ്കേതികപരിജ്ഞാനവും യോഗ്യതയും അന്വേഷണ വൈദഗ്ധ്യവുമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ഓരോ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും നിയോഗിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള അതിക്രമങ്ങൾ, ഓൺലൈൻ തട്ടിപ്പ് എന്നിങ്ങനെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ പൊലീസ് സജ്ജമാണ്.
 

മികച്ച പ്രവർത്തനം കാഴ്ചവെച്ച കേരള പൊലീസ് സൈബർഡോമിന് 2020ലെ ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ എക്‌സലൻസ് അവാർഡ് ലഭിച്ചു. സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മികവ് പരിഗണിച്ച് സൈബർ ഡോമിന് ഐഎസ്ഒ സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. 2020ൽ ELETS awards for excellence സൈബർ ഡോമിന് ലഭിക്കുകയും ഇന്ത്യയിലെ ഏറ്റവും മികച്ച സൈബർ സെക്യൂരിറ്റി ഏജൻസിയായി തെരഞ്ഞെടുക്കുകയും ചെയ്തു.
 

ഡാർക്ക് വെബിലെ നിഗൂഢതകൾ നീക്കാനും കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യാനുമായി ഹാക്ക് പി സമ്മിറ്റ് എന്ന ഹാക്കത്തോണിലൂടെ കേരളാ പോലീസ് GRAPNEL1.0 എന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുമായി കേരളാ പോലീസ് സൈബർ ഡോം ധാരണാപത്രത്തിൽ ഒപ്പിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനായി ഇക്കണോമിക് ഒഫൻസസ് വിങ്ങിന് രൂപം നൽകി.
 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഫേക്ക് വീഡിയോ നിർമ്മിച്ച് പണം തട്ടിയെടുത്ത രാജ്യത്തെ ആദ്യ 'ഡീപ്പ് ഫേക്ക്' കേസ് കോഴിക്കോടാണ് റിപ്പോർട്ട് ചെയ്തത്. ഈ കേസിൽ നഷ്ടപ്പെട്ട തുക മുഴുവൻ വീണ്ടെടുക്കാനും കേരള പോലീസിന് സാധിച്ചു. സൈബർ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വിദേശ സംഘങ്ങളെയും ഈ കാലയളവിൽ പിടികൂടിയത് പോലീസിന്റെ കാര്യക്ഷമതയ്ക്ക് തെളിവാണ്.
 

ഓൺലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനൽകാനുളള കോൾസെന്റർ സംവിധാനം നിലവിൽവന്നു. ഓൺലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ ചെറുക്കാൻ 1930 എന്ന സൈബർ ക്രൈം ഹെൽപ് ലൈൻ പോലീസ് ആരംഭിച്ചു.
 

കേരള പോലീസിന്റെ സൈബർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ സെക്യൂരിറ്റി ഓപ്പറേഷൻ സെന്ററിന് (SOC) തുടക്കം കുറിച്ചു. സൈബർ സുരക്ഷ പ്രതിരോധത്തിനുവേണ്ടി നിർിതബുദ്ധിയിൽ അധിഷ്ഠിതമായ സെക്യൂരിറ്റി ഓപ്പറേറ്റിങ് സെന്റർ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ പോലീസ് സേനയാണ് കേരള പോലീസ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി, കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന കേരള പൊലീസ് കുറ്റാന്വേഷണ രംഗത്തും സൈബർ സുരക്ഷാ മേഖലയിലും രാജ്യത്തിന് തന്നെ മാതൃകയാണ്.

അനുബന്ധ ലേഖനങ്ങൾ

ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം
വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്.
കൂടുതൽ വിവരങ്ങൾ
സമൃദ്ധിയോടെ കാര്‍ഷിക കേരളം
നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്. എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കർഷകരുടെ വരുമാനം 50% വർദ്ധിപ്പിക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
വികസനപാതയില്‍ കൈപിടിച്ച് കിഫ്ബി
സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ നിർണ്ണായകമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഉണ്ടായത്. ബജറ്റിന് പുറത്തുനിന്ന് വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സർക്കാരിനെ സഹായിച്ചുകൊണ്ട്, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഈ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾ
സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്
കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്
കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ