ക്ഷീരമേഖലയില്‍ നവയുഗം

ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു. ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്നത് നമ്മുടെ മലബാറിലാണ്.
 

കുര്യോട്ടുമലയിൽ ഹൈടെക് ഡയറി ഫാം, ആയൂർ തോട്ടത്തറയിൽ നവീന ഹാച്ചറി, പാറശ്ശാലയിൽ ആടുവളർത്തൽ മികവിന്റെ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചു.10 ജില്ലകളിൽ ലിംഗനിർണ്ണയം ചെയ്ത ബീജമാത്രകൾ ഉപയോഗിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. കന്നുകുട്ടിയുടെ വളർച്ച, തീറ്റ, ഇൻഷുറൻസ് പരിരക്ഷ, ശാസ്ത്രീയ പരിപാലനം എന്നിവയ്ക്കായി പ്രത്യേക കന്നുകാലി വികസന 'ഗോവർദ്ധിനി' പദ്ധതികൾ നടപ്പാക്കുന്നു. സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്.
 

ക്ഷീരകർഷകർക്കായി 'ക്ഷീരശ്രീ' പോർട്ടൽ ഏറെ ഗുണപ്രദമാണ്. കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിലുൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. 2022-23 കാലയളവിൽ 2180 ഹെക്ടറിൽ തീറ്റപ്പുൽ കൃഷി നടപ്പാക്കി. കൃഷിക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും തീറ്റപ്പുൽ വിപണനം സാധ്യമാക്കാനും സർക്കാർ സഹായങ്ങൾ ഒരുക്കി നൽകുന്നു. വെള്ളം, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് NABL അക്രഡിറ്റേഷനോടുകൂടിയ സ്റ്റേറ്റ് ലാബും റീജിയണൽ ലാബുകളും പ്രവർത്തിക്കുന്നു.
 

മൂല്യവർദ്ധിത പാലുൽപ്പന്നങ്ങളായ തൈര്, മോര്, വെണ്ണ, നെയ്യ്, പനീർ, വിവിധതരം ചീസ് ഉൽപ്പന്നങ്ങൾ, യോഗർട്ട്, ഐസ്‌ക്രീം, മിൽക്ക് ഷേക്ക് തുടങ്ങിയവ വിപണിയിലിറക്കുന്നു. പാൽ സംഭരണത്തിനും സംസ്‌കരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചുവരുന്നത് കൂടുതൽ പാൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സഹായിക്കുന്നുണ്ട്. ക്ഷീരകർഷകർക്ക് സാമൂഹികവും സാമ്പത്തികവുമായി ഉന്നമനം ഉറപ്പാക്കാനും യുവാക്കളെ ആകർഷിക്കാനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. ക്ഷീരോത്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീരകർഷകർക്ക് 'ക്ഷീര സഹകാരി അവാർഡ്', മാധ്യമങ്ങൾക്കുള്ള അവാർഡ് പോലുള്ള പരിപാടികളും വകുപ്പിന്റെ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നു. ഈ സമഗ്രമായ ഇടപെടലുകളിലൂടെ കേരളം മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിൽ മികച്ച വളർച്ചയാണ് നേടുന്നത്.

അനുബന്ധ ലേഖനങ്ങൾ

അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച
കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമുന്നേറ്റം
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ
കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ