രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം

പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
 

ആധാരങ്ങൾ ഓൺലൈനായി ചെയ്യാനുള്ള സൗകര്യം സർക്കാർ ഏർപ്പെടുത്തി. ആധാര രജിസ്‌ട്രേഷനായി പേൾ ( PEARL -Package for Effective Administration of Registraion Laws) എന്ന ഡിജിറ്റൽ സംവിധാനമൊരുക്കി സേവനങ്ങൾ നൽകുന്നു. ആധാരങ്ങളുടെ ഡിജിറ്റലൈസേഷന് പുറമെ, പൊടിഞ്ഞുപോയ രജിസ്‌ട്രേഷൻ വാല്യങ്ങൾ പൂർവസ്ഥിതിയിലാക്കുന്നത്, രജിസ്‌ട്രേഷൻ നടപടികളുടെ ലഘൂകരണം, സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ്, ആധാർ രജിസ്‌ട്രേഷനായി തീയതിയും സമയവും മുൻകൂർ നിശ്ചയിച്ചു കൊണ്ട് ടോക്കൺ ബുക്ക് ചെയ്യാനുള്ള സൗകര്യം, ഒരു ജില്ലയ്ക്ക് അകത്തുള്ള ഏത് ആധാരവും ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിനുള്ള 'എനിവെയർ രജിസ്‌ട്രേഷൻ' സൗകര്യം, ബാധ്യത സർട്ടിഫിക്കറ്റുകൾ പൂർണമായും ഓൺലൈനിലൂടെ നൽകൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുടെ ഓൺലൈൻ ലഭ്യത, വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ഓൺലൈൻ സമർപ്പിക്കാനുള്ള സൗകര്യം, ഗഹാനുകൾക്ക് പൂർണമായും ഓൺലൈൻ ഫയലിംഗ് സംവിധാനം, എല്ലാ സേവനങ്ങൾക്കും ഇ-പേയ്‌മെന്റ്, ഇ-പോസ് സൗകര്യം, വിദേശ ഇന്ത്യക്കാർക്ക് വളരെയേറെ പ്രയോജനകരമാകുന്ന എൻആർഐ ചിട്ടി രജിസ്‌ട്രേഷന് ഓൺലൈൻ സൗകര്യം, പാർട്ട്ണർഷിപ്പ് ഫേം രജിസ്‌ട്രേഷൻ, സൊസൈറ്റി നിയമപ്രകാരമുള്ള രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾക്കായി പ്രത്യേക ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങൾ വകുപ്പ് യാഥാർത്ഥ്യമാക്കി.
 

സംസ്ഥാനത്തെ രജിസ്ട്രാർ ഓഫീസുകളും ആധുനിക സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടങ്ങളിലേക്ക് മാറുന്ന കാഴ്ചയും സർക്കാർ സാധ്യമാക്കി. കിഫ്ബി, പൊതുമരാമത്ത് ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ ഉപയോഗിച്ച് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയത് 28 രജിസ്ട്രാർ ഓഫീസുകൾ. എല്ലാ രജിസ്ട്രാർ ഓഫീസുകളിലും കോംപാക്ടർ സൗകര്യം നടപ്പാക്കിവരുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കാസറഗോഡ് ജില്ലകളിലെ 1968 മുതലുള്ള ആധാരങ്ങളും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിലെ 1988 മുതലുള്ള ആധാരങ്ങളും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ 1998 മുതലുള്ള ആധാരങ്ങളും ഡിജിറ്റൈസേഷൻ പൂർത്തിയാക്കി. 1998 മുൻപുള്ള റെക്കോർഡുകൾ ഡിജിറ്റൈസ് ചെയ്തു വരുന്നു.
 

രജിസ്‌ട്രേഷൻ വകുപ്പിലെ മുഴുവൻ പ്രവർത്തനങ്ങളും സേവനങ്ങളും ഓൺലൈനാക്കുന്ന സംവിധാനത്തിലേക്ക് മാറ്റുകയും ക്യാഷ്‌ലെസ് ഓഫീസായി പ്രവർത്തിച്ച് സുതാര്യ സേവന സന്നദ്ധതയുള്ള ഓഫീസുകളാക്കി മാറ്റാനുള്ള പ്രവർത്തനം സർക്കാർ 2016 മുതൽ വകുപ്പിൽ നടപ്പാക്കി ആധുനികവത്ക്കരണം പൂർണതയിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് വകുപ്പ്.

അനുബന്ധ ലേഖനങ്ങൾ

കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം
പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സർപ്പ മൊബൈൽ (സ്‌നേക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) ആപ്പ്. മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങൾ വരുത്തി കൊണ്ട് വനംവകുപ്പ്, ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നു.
കൂടുതൽ വിവരങ്ങൾ
കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യവകുപ്പിന്റെ ജനകീയ മുന്നേറ്റം
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
പുത്തൻ വിപണികളിൽ കയർമേഖല
കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ മേഖല, ഉത്പാദനം വർധിപ്പിച്ചും ആധുനികവത്കരണം സാധ്യമാക്കിയും ഉത്പന്നവൈവിധ്യത്തിലൂടെ ആഗോള വിപണിയിലേക്ക് കടന്നും, പുതിയ ഉയരങ്ങളിലേക്കാണ്.   കയർ വ്യവസായത്തിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-പേയ്‌മെന്റ് സംവിധാനവുമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി 'ക്യാഷ്‌ലെസ്' സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രേഷൻ വകുപ്പ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തിദിവസം ട്രഷറികളിൽ അടയ്ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
കൂടുതൽ വിവരങ്ങൾ
വികസനപാതയില്‍ കൈപിടിച്ച് കിഫ്ബി
സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ നിർണ്ണായകമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഉണ്ടായത്. ബജറ്റിന് പുറത്തുനിന്ന് വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സർക്കാരിനെ സഹായിച്ചുകൊണ്ട്, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഈ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ