നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം

സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
 

ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട്, 1452 തസ്തികകൾ ഭിന്നശേഷി നിയമനത്തിന് അനുയോജ്യമായി കണ്ടെത്താനായി. വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലൂടെ 24,494 പേർക്കായി 17.33 കോടി രൂപ അനുവദിച്ചത് ഈ സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ്.
 

കാഴ്ചപരിമിതർക്ക് പിന്തുണ നൽകുന്ന കാഴ്ച പദ്ധതി, ശ്രവണ സഹായികൾ നൽകി കേൾവി പരിമിതിയുള്ളവർക്ക് സഹായം ലഭ്യമാക്കുന്ന ശ്രവണ പദ്ധതി, ഇലക്ട്രോണിക് വീൽചെയറുകൾ നൽകി ഭിന്നശേഷിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ശുഭയാത്ര പദ്ധതി, ഭിന്നശേഷിക്കാരുടെ തൊഴിലധിഷ്ഠിത പുനരധിവാസവും ഉന്നമനവും ലക്ഷ്യമിട്ട് അതിജീവനം പദ്ധതി എന്നിവ നടപ്പാക്കി. അതിജീവനം പദ്ധതിയ്ക്കായി 4.24 കോടി രൂപ സർക്കാർ ചെലവഴിച്ചു.
 

ഭിന്നശേഷി പുനരധിവാസ, ശാക്തീകരണ പ്രവർത്തനങ്ങളിൽ നിഷും (NISH - National Institute of Speech and Hearing) നിപ്മറും (NIPMR - National Institute of Physical Medicine and Rehabilitation) ദേശീയ ശ്രദ്ധ നേടിയ മികവിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. സാമൂഹ്യ പുനരധിവാസ പദ്ധതിയായ അനുയാത്ര പദ്ധതിയുടെ ഭാഗമായി അഞ്ച് ജില്ലകളിൽ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ (Early Intervention Centers) പ്രവർത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി സംസ്ഥാനത്ത് മൂന്ന് സംയോജിത പുനരധിവാസ ഗ്രാമങ്ങൾ തയ്യാറാക്കാൻ നടപടികൾ ആരംഭിച്ചു.
 

എൻഡോസൾഫാൻ ദുരിതബാധിതർക്കായി കാസർഗോഡ് മൂളിയാർ വില്ലേജിൽ സഹജീവനം സ്‌നേഹഗ്രാമത്തിന്റെ ഒന്നാംഘട്ടം പ്രവർത്തനമാരംഭിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവരെ പാർപ്പിക്കുന്ന റീഹാബിലിറ്റേഷൻ സെന്ററുകൾക്ക് 17.69 കോടി രൂപയുടെ ധനസഹായം നൽകി. കൂടാതെ, ബുദ്ധിവികാസ പരിമിതിയുള്ളവർക്കായി ഡിസബിലിറ്റി ക്ലിനിക്കുകൾ സ്ഥാപിക്കുന്ന പദ്ധതിക്കായി 3.45 കോടി രൂപയും അനുവദിച്ചു.
 

അടിസ്ഥാന സൗകര്യങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നു. ഭിന്നശേഷിക്കാർക്ക് കൂടുതൽ അവസരങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഒരുക്കുന്നതിൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ബഹുദൂരം മുന്നിലാണ്.

അനുബന്ധ ലേഖനങ്ങൾ

വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
കാൻസർ പ്രതിരോധത്തിൽ കേരളത്തിന്റെ കരുത്ത്
സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
നിക്ഷേപവളര്‍ച്ചയ്ക്ക് വ്യവസായ പാര്‍ക്കുകള്‍
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്‌കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് മികച്ച സ്വീകാര്യത. സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലേക്ക് നിരവധി പേരാണ് അപേക്ഷിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമായി കിന്‍ഫ്ര
വ്യവസായരംഗത്ത് കേരളത്തിൻ്റെ വിസ്മയമുന്നേറ്റത്തിന്റെ ഉദാഹരണമായ കിൻഫ്ര (Kerala Industrial Infrastructure Development Corporation) കഴിഞ്ഞ നാല് വർഷം കൊണ്ട് സ്വന്തമാക്കിയത് ചരിത്രനേട്ടം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും, അതിലൂടെ 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീ; വികസനത്തിന്‍റെ സ്ത്രീമുഖം
ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല
പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
സഹകരണത്തിന്റെ കരുത്ത്‌
സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി.
കൂടുതൽ വിവരങ്ങൾ