റോഡ് വികസനത്തിൽ സമാനതകളില്ലാത്ത കുതിപ്പ്

സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ദീർഘകാല സ്വപ്നങ്ങളായിരുന്ന ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കി, അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്.
 

🔸ദേശീയപാതാ വികസനം:

 

കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായിരുന്ന ദേശീയപാതാ വികസനം, പ്രത്യേകിച്ച് 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ, കിഫ്ബി (KIIFB) വഴി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിനായി കേന്ദ്രസർക്കാരിന് നൽകിയത്. ഇതോടെയാണ് ദേശീയപാതാ വികസനത്തിന് വഴിതെളിഞ്ഞത്. ഈവർഷം അവസാനത്തോടെ ദേശീയപാത 66 പൂർണ്ണമായും ഗതാഗത യോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇത് കേരളത്തിന്റെ വടക്ക്-തെക്ക് യാത്രയ്ക്ക് വലിയ ആശ്വാസമാകും.

 

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്, എറണാകുളം ബൈപ്പാസ്, കൊല്ലം ചെങ്കോട്ട ഗ്രീൻ ഫീൽഡ് പാതകൾ എന്നിവയുടെ നിർമ്മാണത്തിനായി 2370.59 കോടി രൂപയുടെ സാമ്പത്തിക ബാധ്യത കേരളം ഏറ്റെടുത്തു. ഈ റോഡുകളുടെ വികസനത്തിനായി കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച്, ജിഎസ്ടി ഇനത്തിൽ 210.63 കോടി രൂപയും റോയൽറ്റി ഇനത്തിൽ 10.87 കോടി രൂപയും സംസ്ഥാനം ഒഴിവാക്കി നൽകി.

 

വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയിരുന്ന പല പ്രധാന റോഡ് പ്രൊജക്റ്റുകളും ഈ സർക്കാരിന്റെ കാലയളവിൽ പൂർത്തിയാക്കി. കുതിരാൻ ടണൽ പ്രവൃത്തി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു. മൂന്നാർ-ബോഡിമെട്ട്, നാട്ടുകൽ-താണാവ് ദേശീയപാതകളുടെ പ്രവൃത്തി പൂർത്തിയാക്കി.
വയനാട് താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി വീതികൂട്ടി നിവർത്തുന്നതിന് നടപടിയായി. ഇതിൽ രണ്ട് വളവുകളുടെ നവീകരണം പൂർത്തിയാക്കി.
 

🔸തുരങ്കപാത :

 

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത മലയോര മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു.
2043.7 കോടി രൂപയാണ് ഈ പദ്ധതിക്കായി സംസ്ഥാനം അനുവദിച്ചിരിക്കുന്നത്. പരിസ്ഥിതി അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ പ്രക്രിയ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. ഈ പദ്ധതി കാർഷിക, വ്യാപാര, ടൂറിസം മേഖലകളിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും.
 

🔸മലയോര ഹൈവേ:

 

കേരളത്തിന്റെ മലയോര മേഖലയിലെ ഗതാഗത വികസനത്തിന് പുതിയ ദിശാബോധം നൽകി മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നു.1166 കിലോമീറ്റർ നീളമുള്ള മലയോര ഹൈവേയുടെ 793.68 കിലോമീറ്റർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുകയാണ്. ബാക്കിയുള്ളവ മറ്റ് പദ്ധതികളിൽ ഉൾപ്പെടുത്തി വികസിപ്പിച്ചു. 735.93 കിലോമീറ്റർ മലയോര ഹൈവേയ്ക്ക് സാമ്പത്തികാനുമതി നൽകിയിട്ടുണ്ട്. 166.08 കിലോമീറ്റർ ഇതിനകം യാഥാർത്ഥ്യമാവുകയും 322.53 കിലോമീറ്റർ പ്രവൃത്തി പുരോഗമിക്കുകയും ചെയ്യുന്നു.ഇതുവരെ 3593 കോടി രൂപയാണ് മലയോര ഹൈവേക്കായി അനുവദിച്ചത്. 2025-ഓടെ കൂടുതൽ സ്ട്രെച്ചുകൾ പൂർത്തിയാക്കാൻ കഴിയുന്ന നിലയിലാണ് പദ്ധതിയുടെ മുന്നേറ്റം.
 

🔸തീരദേശ പാത:

 

തീരദേശ ജനതയുടെ യാത്രാക്ലേശം കുറയ്ക്കാനും ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് 507.865 കിലോമീറ്റർ തീരദേശ പാത കിഫ്ബി വഴി വികസിപ്പിക്കുന്നു. പദ്ധതിയിൽ മൂന്ന് റീച്ചുകളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയാക്കി. അഴീക്കോട് - മുനമ്പം പാലം നിർമ്മാണം പുരോഗമിക്കുകയാണ്.39 റീച്ചുകളിൽ സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തി പുരോഗമിക്കുന്നു.ഈ വൻകിട പദ്ധതികളിലൂടെ കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ഒരു നവയുഗത്തിന് തുടക്കമിട്ടിരിക്കുകയാണ്.

അനുബന്ധ ലേഖനങ്ങൾ

ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
കൂടുതൽ വിവരങ്ങൾ
8,254 ഹൃദയങ്ങൾക്ക് ജീവൻ സമ്മാനിച്ച് ഹൃദ്യം പദ്ധതി
ജന്മനായുള്ള ഹൃദ്രോഗങ്ങൾ സമയബന്ധിതമായി ചികിത്സിക്കാനും കുരുന്നുകൾക്ക് പുതുജീവൻ നൽകാനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'ഹൃദ്യം' പദ്ധതി കേരള സർക്കാരിന്റെ ഏറ്റവും തിളക്കമാർന്ന വിജയഗാഥകളിൽ ഒന്നായി മാറുന്നു. സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 8,254 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
കൂടുതൽ വിവരങ്ങൾ
കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
മായുന്നു, നിരക്ഷരതയുടെ തുരുത്തുകള്‍
നിരക്ഷരതയുടെ തുരുത്തുകൾ ഇല്ലാതാക്കുക ലക്ഷ്യമിട്ട് സർക്കാർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറ്റിയുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാകുന്നു.   📍ചങ്ങാതി പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിക്കുന്നതിനായി തുടക്കമിട്ട പദ്ധതിയാണ് ചങ്ങാതി.
കൂടുതൽ വിവരങ്ങൾ
ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.
കൂടുതൽ വിവരങ്ങൾ
ജലം പരിശോധിക്കാം; ഉറവിടം സുരക്ഷിതമാക്കാം
ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ