വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സ

കേരളത്തിലെ വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റവുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ജനപ്രിയമാവുകയാണ്. വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം നൽകാൻ ആരംഭിച്ച ഈ പദ്ധതി, റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കൂടുതൽ ബ്ലോക്കുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.


ഓരോ മൊബൈൽ സർജറി യൂണിറ്റിലും രണ്ട് വെറ്ററിനറി ഡോക്ടർമാർ, ഒരു ഡ്രൈവർ കം അറ്റൻഡർ, അത്യാധുനിക ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുണ്ട്. മൊബൈൽ സർജറി യൂണിറ്റുകൾ എല്ലാ ദിവസവും (ഞായർ ഒഴികെ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും, വളർത്തുമൃഗങ്ങൾക്ക് ചികിത്സ നൽകാനുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ വൈകിട്ട് 4 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും.


2023 ജനുവരിയിൽ 29 ബ്ലോക്കുകളിൽ ആരംഭിച്ച പദ്ധതി, റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ബാക്കിയുള്ള ബ്ലോക്കുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. 3.11 കോടി രൂപ വിലവരുന്ന 59 മൊബൈൽ യൂണിറ്റുകളാണ് നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. 24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കാൾ സെന്റർ സംവിധാനത്തിലൂടെയാണ് കർഷകർക്ക് ഈ സേവനം ലഭ്യമാകുന്നത്. ജി.പി.എസ് സംവിധാനത്തിലൂടെ യൂണിറ്റുകളുടെ സ്ഥാനം കൃത്യമായി നിയന്ത്രിക്കാനും കർഷകർക്ക് വേഗത്തിൽ സേവനം എത്തിക്കാനും സാധിക്കുന്നു. സർക്കാർ നിശ്ചയിച്ച നിരക്കിൽ, മുൻകൂട്ടി അറിയിക്കുന്ന മുറയ്ക്ക്, വളർത്തുമൃഗങ്ങൾക്ക് ശസ്ത്രക്രിയകൾ നടത്തിക്കൊടുക്കുന്നുണ്ട്.


▶️ സേവന നിരക്കുകള്‍:

 

🔸പ്രസവശസ്ത്രക്രിയ:
പശു/ എരുമ - 4000
ചെമ്മരിയാട്/ ആട്- 1450
പന്നി - 1400
പട്ടി - 4000
പൂച്ച - 2500

 

🔸ലാപറോട്ടമി:
പശു/ എരുമ - 3000
ചെമ്മരിയാട്/ ആട്- 1450
പന്നി - 1250
പട്ടി - 4000
പൂച്ച - 2500

 

🔸പെരിഫറല്‍ ട്യൂമര്‍:
പശു/ എരുമ - 2000
ചെമ്മരിയാട്/ ആട്- 1000
പന്നി - 1000
പട്ടി - 2500
പൂച്ച - 1500

 

🔸ഹെര്‍ണിയ:
പശു/ എരുമ -2000
ചെമ്മരിയാട്/ ആട്- 1250
പന്നി - 1200
പട്ടി - 3000
പൂച്ച - 2000

 

🔸ഗര്‍ഭപാത്രം നീക്കംചെയ്യല്‍:
പശു/ എരുമ -4000
ചെമ്മരിയാട്/ ആട്- 1450
പന്നി - 1400
പട്ടി - 2500
പൂച്ച - 1500

 

🔸വന്ധ്യംകരണം:
പശു/ എരുമ - 2000
ചെമ്മരിയാട്/ ആട്- 1000
പന്നി -1000 /ഓരോ പന്നിക്കുട്ടിക്കും - 250
പട്ടി - 1500
പൂച്ച - 750

 

🔸ആമ്പ്യൂട്ടേഷന്‍ ഓഫ് ലിമ്പ് / എക്‌സ്ട്രീമിറ്റീസ്:
പശു/ എരുമ - 2000
ചെമ്മരിയാട്/ ആട്- 1000
പന്നി - 1500
പട്ടി - 3000
പൂച്ച -2000

 

🔸മറ്റു ശസ്ത്രക്രിയകള്‍:
പശു/ എരുമ - 2000
ചെമ്മരിയാട്/ ആട്- 1450
പന്നി - 1000
പട്ടി - 1500
പൂച്ച - 1000

അനുബന്ധ ലേഖനങ്ങൾ

കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
കുട്ടികള്‍ക്ക് കാവലായി കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ രാജ്യത്തിന് മാതൃകയായ കേരള പോലീസ്, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകി ആരംഭിച്ച 'ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ' (Child Friendly Police Station - CFPS) പദ്ധതിയിലൂടെ, സംസ്ഥാനത്തെ 148 പോലീസ് സ്റ്റേഷനുകൾ കുട്ടികൾക്ക് സ്‌നേഹവും കരുതലും നൽകുന്ന സുരക്ഷിത താവളങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ഭയമില്ലാതെ, സന്തോഷത്തോടെ വളരുന്നു എന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
സമൃദ്ധിയോടെ കാര്‍ഷിക കേരളം
നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്. എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കർഷകരുടെ വരുമാനം 50% വർദ്ധിപ്പിക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ
സൈബര്‍ പവറില്‍ കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം.   ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ