ഭക്ഷ്യഭദ്രത ഉറപ്പാക്കി കേരളം

ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
 

ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്നതുൾപ്പെടെയുള്ള ക്ഷേമസ്ഥാപനങ്ങൾക്കായി 7992 കാർഡുകൾ നൽകി. ഇത്തരം സ്ഥാപനങ്ങൾക്ക് മാത്രമായി സംസ്ഥാനത്ത് ആകെ 28666 കാർഡുകൾ ലഭ്യമാക്കി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും തെരുവോരത്ത് താമസിക്കുന്നവർക്കും താമസരേഖകളൊന്നും കൂടാതെ ആധാർ മാത്രം അടിസ്ഥാനമാക്കി കാർഡുകൾ വിതരണം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് അതിദരിദ്രരായി കണ്ടെത്തിയ 7316 പേരിൽ അർഹരായ മുഴുവൻ പേർക്കും റേഷൻകാർഡ് നൽകി. 100 ശതമാനം റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം പൂർത്തിയാക്കാൻ കഴിഞ്ഞ ആദ്യ സംസ്ഥാനമാണ് കേരളം. ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾക്ക് സംസ്ഥാനത്ത് നിന്ന് അവരുടെ റേഷൻ വിഹിതം കൈപ്പറ്റാൻ കഴിയുന്ന റേഷൻ റൈറ്റ്‌സ് കാർഡ് പദ്ധതി നടപ്പാക്കി. ട്രാൻസ്ജെൻഡർ വിഭാഗത്തിനും തെരുവോര വാസികൾക്കും ആധാർ അടിസ്ഥാനമാക്കി മാത്രം കാർഡുകൾ വിതരണം ചെയ്ത കേരളം, സാമൂഹിക നീതിയുടെയും ഉൾക്കൊള്ളലിന്റെയും മാതൃകയാകുന്നു.
 

വനമേഖലകൾ, ആദിവാസി നഗറുകൾ, ലേബർ സെറ്റിൽമെന്റുകൾ അടക്കം ഗതാഗത പ്രയാസങ്ങൾ നേരിടുന്ന വിദൂര പ്രദേശങ്ങളിൽ റേഷൻ വാസസ്ഥലങ്ങളിലെത്തിച്ചു നൽകുന്ന സഞ്ചരിക്കുന്ന റേഷൻ കടകളുടെ എണ്ണം 137 ആയി വർദ്ധിപ്പിച്ചു. റേഷൻകടകളിൽ നേരിട്ടെത്തി സാധനം കൈപ്പറ്റാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വീടുകളിലെത്തിച്ചു കൊടുക്കുന്ന ഒപ്പം പദ്ധതി നടപ്പാക്കി. ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരാത്ത മുൻഗണനേതര വിഭാഗങ്ങളെയും സർക്കാർ ചേർത്തുനിർത്തുന്നു, സംസ്ഥാനത്തിന് ലഭ്യമായ ഭക്ഷ്യവിഹിതത്തിൽ നിന്ന് സാധ്യമായ അളവിൽ അവർക്ക് ആനുകൂല്യങ്ങൾ നൽകുന്നു. പോഷകഭദ്രതയിലേക്ക് മുന്നേറുന്ന കേരളം, പൗരന്മാരുടെ അടിസ്ഥാനാവശ്യങ്ങൾ സംരക്ഷിക്കുന്നതിൽ വീണ്ടും മുൻപന്തിയിലാണെന്ന് ഈ നേട്ടങ്ങളിലൂടെ തെളിയിക്കുന്നു.

അനുബന്ധ ലേഖനങ്ങൾ

ഉന്നതവിദ്യാഭ്യാസത്തിനായി 20.62 കോടി രൂപയുടെ സ്കോളർഷിപ്പ്
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
കാർഷിക മേഖലയ്ക്ക് കരുത്തായി സഹകരണ വകുപ്പ്
കേരളത്തിന്റെ കാർഷികമേഖലയെ പരിപോഷിപ്പിക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും നിർണായകപങ്കാണ് സഹകരണ വകുപ്പ് വഹിക്കുന്നത്. നൂതന പദ്ധതികളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനവ് നൽകിയും ആഗോളവിപണിയിലേക്ക് എത്തിക്കാനും നിർണായക ഇടപെടലുകളാണ് സഹകരണമേഖല നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
അങ്കണവാടികളിലൂടെ കുരുന്നുകള്‍ക്ക് മികച്ച ഭാവി
വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കൂടുതൽ വിവരങ്ങൾ
വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ