ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്. മത്സ്യത്തൊഴിലാളി സമൂഹത്തിലെ വനിതകളെ സംരംഭകരാക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് സാഫ്.
 

സാഫിന്റെ മുൻനിര പദ്ധതികളിലൊന്നായ തീരമൈത്രി - ചെറുകിട തൊഴിൽ സംരംഭങ്ങളിലൂടെ സംസ്ഥാനത്തുടനീളം 2 മുതൽ 5 വരെ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന നിരവധി യൂണിറ്റുകൾ ആരംഭിച്ചു. ഒരു യൂണിറ്റിന് 5 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ ടൈലറിംഗ് & ഗാർമെന്റ്സ്, ബ്യൂട്ടിപാർലർ, ഡ്രൈഫിഷ് യൂണിറ്റ്, കാറ്ററിംഗ് & റെസ്റ്റോറന്റ്, പ്രൊവിഷൻ സ്റ്റോർ, ഹോട്ടൽ, മിനി സൂപ്പർമാർക്കറ്റുകൾ, ട്യൂഷൻ സെന്ററുകൾ, ഫ്‌ളോർ മില്ലുകൾ, ബേക്കറി, മെഡിക്കൽ ലാബ്, ഡ്രൈവിങ് സ്‌കൂൾ തുടങ്ങി വൈവിധ്യമാർന്ന സംരംഭങ്ങൾക്കാണ് തുടക്കമിട്ടത്.
 

മത്സ്യക്കച്ചവടം ചെയ്യാനും മത്സ്യാനുബന്ധ മേഖലയിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലെടുക്കാനുള്ള പ്രവർത്തന മൂലധനമായി വർക്കിംഗ് ക്യാപിറ്റൽ റിവോൾവിംഗ് ഫണ്ട് സാഫ് അനുവദിച്ചു. 2024-25 സാമ്പത്തികവർഷത്തിൽ 856 ഗ്രൂപ്പുകളിലെ 4280 ഗുണഭോക്താക്കൾക്കായി 812.50 ലക്ഷം രൂപ വിതരണം ചെയ്തു. 2021 മുതൽ ഇതുവരെ ആകെ 3527 ഗ്രൂപ്പുകളിലായി 17635 ഗുണഭോക്താക്കൾക്കായി 2501.50 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
 

സംരംഭങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പിനും ഉപജീവന പ്രവർത്തനങ്ങൾക്കുമായി സാഫ് പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നു. സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുൻപ് വനിതകളെ പ്രാപ്തരാക്കാൻ അച്ചീവ്മെന്റ് മോട്ടിവേഷൻ ട്രെയിനിംഗ്, മാനേജ്മെന്റ് ട്രെയിനിംഗ്, ബുക്ക് കീപ്പിംഗ് & അക്കൗണ്ടിംഗ് ട്രെയിനിംഗ് തുടങ്ങിയ വിവിധ പരിശീലന പരിപാടികളും നൽകിവരുന്നു.
 

ബിസിനസ് മെച്ചപ്പെടുത്താനായി പലിശയില്ലാതെ നൽകുന്ന വർക്കിംഗ് ക്യാപിറ്റൽ റിവോൾവിംഗ് ഫണ്ട് ധനസഹായം വലിയൊരു പിന്തുണയാണ്. എല്ലാ ചെറുകിട സംരംഭങ്ങൾക്കും വിവിധഘട്ടങ്ങളിലായി 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയും, സൂപ്പർമാർക്കറ്റുകൾ, കമ്മ്യൂണിറ്റി പ്രൊവിഷൻ സ്റ്റോറുകൾ, സീ ഫുഡ് സെന്ററുകൾ എന്നിവയ്ക്ക് 1.50 ലക്ഷം രൂപ വരെയും പലിശരഹിത വായ്പ അനുവദിച്ചിട്ടുണ്ട്. ഈ നാല് വർഷ കാലയളവിൽ 480 ലക്ഷം രൂപ റിവോൾവ് ചെയ്തുവരുന്നു.
 

സംരംഭങ്ങളുടെ സാങ്കേതിക നവീകരണത്തിനും നൂതന ഉപകരണങ്ങൾ വാങ്ങുന്നതിനും ടെക്നോളജി ഇംപ്രൂവ്മെന്റ് ധനസഹായം ഒരു ഗ്രൂപ്പിന് 50,000 രൂപ വരെ തിരിച്ചടവില്ലാത്ത ഗ്രാന്റായി അനുവദിച്ചു. ആക്ടിവിറ്റി ഗ്രൂപ്പുകളെ ബിസിനസ് ഗ്രൂപ്പുകളായി ഉയർത്തുന്നതിന്റെ ഭാഗമായി ഗ്രൂപ്പുകൾക്ക് 5 ലക്ഷം രൂപ വരെ ലോൺ സൗകര്യവും ഒരുക്കുന്നുണ്ട്.
 

ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തുന്നതിനും ശക്തമായ മത്സരം നേരിടുന്നതിനും വിൽപന വർദ്ധിപ്പിക്കാനുമായി തീരമൈത്രി ബ്രാൻഡിംഗ് & മാർക്കറ്റിംഗ് സംവിധാനം സാഫ് ഒരുക്കി നൽകുന്നു. എക്‌സിബിഷനുകളിലും പ്രധാനപ്പെട്ട ആഘോഷങ്ങളുമായി ബന്ധപ്പെട്ടും സ്റ്റാളുകൾ സജ്ജീകരിച്ച് സംസ്ഥാനത്തും ദേശീയ തലത്തിലും പ്രദർശന വിപണന മേളകളിൽ സജീവമായി പങ്കെടുക്കുന്നു. ക്യുആർ കോഡ്, ഓൺലൈൻ പേയ്മെന്റ് തുടങ്ങിയവയിലൂടെ ഓൺലൈൻ മാർക്കറ്റിംഗ് സാധ്യതകളും ശക്തിപ്പെടുത്തി. എല്ലാ വർഷവും നവംബർ 14 മുതൽ 27 വരെ ഡൽഹിയിൽ നടക്കുന്ന ഭാരത അന്താരാഷ്ട്ര മേളയിൽ സാഫ് ഉൽപ്പന്നങ്ങൾ പങ്കെടുക്കുന്നു എന്നത് അഭിമാനകരമാണ്.
 

2024-25 കാലത്ത് സാഫ് യൂണിറ്റുകളുടെ വിറ്റുവരവ് 150.95 കോടിയാണ് എന്നത് ഈ പദ്ധതിയുടെ വിജയത്തിന് തെളിവാണ്. സാഫ് യൂണിറ്റുകളെ Fish & Fish Processing, Food & Food Processing, Tailoring & Garments, Supermarkets & Retail Stores, Services & Others എന്നീ 5 കാറ്റഗറികളായി തിരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി. ഓൺലൈൻ മാർക്കറ്റിംഗ് & സെയിൽസ് സംവിധാനം ശക്തമാക്കുന്നതിനുള്ള നടപടികളിലാണ് ഫിഷറീസ് വകുപ്പ്.
തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങൾക്കും സാഫ് ഗുണഭോക്താക്കൾക്കും മാനസികാരോഗ്യ സേവനങ്ങൾ നൽകി വരുന്നു.
 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 54 ഓളം പേർക്ക് ഇതിനകം ചികിത്സ നൽകിയിട്ടുണ്ട്. വനിതാ ശാക്തീകരണത്തിനും സാമ്പത്തിക ഉന്നമനത്തിനും ഊന്നൽ നൽകി ഫിഷറീസ് വകുപ്പ് സാഫ് മുഖേന നടപ്പാക്കുന്ന ഈ പദ്ധതികൾ കേരളത്തിന്റെ സാമൂഹിക വികസനത്തിന് മികച്ച സംഭാവനയാണ് നൽകുന്നത്.

അനുബന്ധ ലേഖനങ്ങൾ

സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
അഭിമാനത്തോടെ, ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം സർക്കാർ
ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്.   ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി.
കൂടുതൽ വിവരങ്ങൾ
12 ലക്ഷം വനിതകള്‍ക്ക് കരുത്ത് പകര്‍ന്ന് കേരള പൊലീസ്‌
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കാൻ പരിശീലനം നൽകുന്നതാണ് പദ്ധതി.
കൂടുതൽ വിവരങ്ങൾ
ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല
പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
വികസനപാതയില്‍ കൈപിടിച്ച് കിഫ്ബി
സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ നിർണ്ണായകമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഉണ്ടായത്. ബജറ്റിന് പുറത്തുനിന്ന് വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സർക്കാരിനെ സഹായിച്ചുകൊണ്ട്, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഈ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾ
വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ