സഹകരണത്തിന്റെ കരുത്ത്‌

സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി. കേരള ബാങ്ക് രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളിൽ 50,000 കോടി വായ്പ ബാക്കിനിൽപ്പ് പിന്നിട്ട് ആദ്യ ബാങ്കായി ചരിത്രത്തിലിടം പിടിച്ചു.
 

ഭരണസമിതി അംഗങ്ങൾക്ക് നിർബന്ധ പരിശീലനം ഉൾപ്പെടെ നടപ്പാക്കിയുള്ള കേരള സഹകരണ സംഘം സമഗ്ര നിയമഭേദഗതി സഹകരണ പ്രസ്ഥാനത്തിനാകെ മാതൃകയാണ്. 10 ലക്ഷം രൂപയ്ക്ക് മുകളിൽ വായ്പ ലഭിക്കാൻ വസ്തുക്കളുടെ മൂല്യം നിർണയിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാനുള്ള മാനദണ്ഡങ്ങളും ഭേദഗതിയിൽ ഉൾപ്പെടുത്തി. സഹകരണ മേഖലയെ സഹായിക്കാൻ സഹകരണ സംരക്ഷണ നിധി പദ്ധതി ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് സഹകരണമേഖലയിൽ ഇത്തരമൊരു പദ്ധതി.
 

പരിശോധനകൾ പൂർണ്ണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷനും വെബ് ആപ്ലിക്കേഷനും അടങ്ങുന്ന Co-operative Inspection Management Application (CIMA) സംവിധാനം നടപ്പാക്കി. രജിസ്‌ട്രേഷൻ, ബൈലോ ഭേദഗതി, ഫണ്ട് മാനേജ്‌മെന്റ്, തിരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഓൺലൈൻ ആക്കി. പ്രാഥമിക കാർഷിക വായ്പാസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ, ഓഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം, വകുപ്പിലാകെ നടപ്പാക്കിയ ഇ-ഓഫിസ് സംവിധാനം എന്നിങ്ങനെ കഴിഞ്ഞ നാലുവർഷം ഡിജിറ്റലൈസേഷന്റെ കാലഘട്ടമായിരുന്നു.
 

പ്രളയത്തിലും പ്രകൃതിദുരന്തത്തിലും വീടു നഷ്ടപ്പെട്ടവരെ പുനഃരധിവസിപ്പിക്കാൻ കെയർഹോം പദ്ധതി, ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്താൻ ടീം ഓഡിറ്റ്, ഉൽപന്നങ്ങളെയും സേവനങ്ങളെയും വിപണിയിൽ കൂടുതൽ പരിചയപ്പെടുത്തുക, ഓൺലൈൻ, വിദേശ വിപണികളിൽ ഇടം നേടുക, സഹകരണ എക്‌സ്പോ, നിർമ്മാണ സാമഗ്രികളുടെ വിപണിലേക്കുള്ള ഇടപെടലിന്റെ ഭാഗമായുള്ള മെറ്റീരിയൽ ബാങ്കുകൾ തുടങ്ങിയവ യാഥാർഥ്യമാക്കി. കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ ആരംഭിച്ച നഴ്‌സിങ് കോളേജ്, തൃശൂർ മറ്റത്തൂർ ലേബർ കോൺട്രാക്ട്‌സ് സൊസൈറ്റി ആരംഭിച്ച ഔഷധസസ്യ സംസ്‌കരണ കേന്ദ്രം, ഇന്ത്യയിലെ ആദ്യത്തെ ഭാഷാ മ്യൂസിയമായ അക്ഷരം ഭാഷാസാഹിത്യ സാംസ്‌കാരിക മ്യൂസിയം, നെല്ലു സംഭരണത്തിനും അരിയുടെ ഉൽപാദനത്തിനും വേണ്ടിയുള്ള കാപ്‌കോസ്, പാപ്‌കോസ് പദ്ധതികൾ, ഗിഗ് വർക്കേഴ്‌സിനു വേണ്ടിയുള്ള സഹകരണ സംഘങ്ങൾ, വിവിധ ജില്ലകളിലായി 32 യുവജന സഹകരണ സംഘങ്ങൾ, യുവ, വനിതാസംഘങ്ങൾ, പട്ടികജാതി-പട്ടികവർഗ യുവസംഘങ്ങൾ, യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ കേരള ബാങ്ക് മുഖേന യുവമിത്ര വായ്പ പദ്ധതി, വനിതാ സഹകരണ സംഘങ്ങളെ ഉൽപാദക യൂണിറ്റുകളാക്കി മാറ്റാനുള്ള നടപടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികൾ കഴിഞ്ഞ നാലുവർഷത്തിനിടെ നടപ്പാക്കി.
 

നാല് വർഷത്തിനിടെ സഹകരണ വകുപ്പിലും സഹകരണ സംഘങ്ങളിലും കേരള ബാങ്കിലുമായി 16,390 നിയമനങ്ങളാണ് നടന്നത്. സ്റ്റാർട്ടപ്പ്/ എം എസ് എം ഇ സംരംഭങ്ങളിലൂടെ അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങൾ ഇക്കാലയളവിൽ സൃഷ്ടിക്കാൻ സാധിച്ചു. 2019ൽ ആരംഭിച്ച കേരള ബാങ്കിന്റെ വായ്പാ ബാക്കിനിൽപ്പ് ചരിത്രത്തിലാദ്യമായി 50000 കോടി രൂപ പിന്നിട്ടു. വ്യക്തികൾ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് ഇത്രയും തുക വിതരണം ചെയ്തിരിക്കുന്നത്. മറ്റ് ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാനത്തിനുള്ളിൽ നിന്നും സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിൽതന്നെ വായ്പയായി വിതരണം ചെയ്ത് സാമ്പത്തിക കരുത്തു വർദ്ധിപ്പിക്കാൻ സഹകരണ വകുപ്പിന് സാധിച്ചു. സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകാനും സമഗ്രമാറ്റം കൊണ്ടുവരാനും സർക്കാരിനു കഴിഞ്ഞു.

അനുബന്ധ ലേഖനങ്ങൾ

പുതുവേഗതയില്‍ ജലഗതാഗതം
കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച
കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
കൂടുതൽ വിവരങ്ങൾ
വരുമാനവും കരുതലുമായി കേരള ലോട്ടറി
കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
അങ്കണവാടികളിലൂടെ കുരുന്നുകള്‍ക്ക് മികച്ച ഭാവി
വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കൂടുതൽ വിവരങ്ങൾ
പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ
വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്‌കാരിക കേരളം
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.
കൂടുതൽ വിവരങ്ങൾ