കുടുംബശ്രീ; വികസനത്തിന്‍റെ സ്ത്രീമുഖം

ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്. നിലവിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 7076.06 കോടി രൂപ സമ്പാദ്യമുണ്ട്. സംരംഭകത്വത്തിലേക്കും പുത്തൻ ആശയങ്ങളിലേക്കും കഴിഞ്ഞ 9 വർഷം കൊണ്ട് സർക്കാരിന് കുടുംബശ്രീയെ നയിക്കാനായി. ഇതിനായി 18-നും 40-നും ഇടയിലുള്ള യുവതികളുടെ സമഗ്ര വികസനം ലക്ഷ്യം മുന്നിൽ കണ്ട് 19,472 ഓക്സിലറി ഗ്രൂപ്പുകൾ ആരംഭിക്കുകയും ഇതിൽ 3 ലക്ഷത്തോളം യുവതികൾ അംഗങ്ങളാവുകയും ചെയ്തു.
 

ഈ സർക്കാർ അധികാരത്തിലെത്തിയതോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ജനങ്ങളുടെ വിശ്വാസ്യത കരസ്ഥമാക്കി. കേരളത്തിന്റെ സമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക-സ്ത്രീ ശാക്തീകരണ മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കാൻ ഈ നാല് വർഷം കൊണ്ട് കുടുംബശ്രീക്ക് കഴിഞ്ഞു.
 

സൂക്ഷ്മ സംരംഭ മേഖലയിൽ 1,54,511 സംരംഭ യൂണിറ്റുകൾ, 3.16 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ സാധ്യമാക്കി. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ വഴി 1,01,607 വനിതകൾ 20,640.02 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു. ഓണത്തോടനുബന്ധിച്ച് 1,301 ഏക്കറിൽ പുഷ്പ കൃഷി, 2.98 കോടി രൂപയുടെ വിറ്റുവരവ്. 6,882 ഏക്കറിൽ പച്ചക്കറി കൃഷി, 7.8 കോടി രൂപയുടെ വിറ്റുവരവ്. വേനലിൽ 769.9 ഏക്കർ സ്ഥലത്ത് വിഷരഹിത തണ്ണിമത്തൻ കൃഷി. സ്മാർട്ട് ഫാമിംഗ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻ വനിതകൾക്ക് ഡ്രോൺ പരിശീലനം നൽകി, കുടുംബശ്രീ സംരംഭമായ 'കേരള ചിക്കൻ' വിൽപ്പന ഒരു വർഷം കൊണ്ട് നൂറുകോടി കടന്ന് റെക്കോർഡിലേക്കെത്തി. ഈ വർഷം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.
 

'കെ ലിഫ്റ്റ് '(KLIFT-Kudumbashree Livelihood Initiative for Transformation) എന്ന പേരിൽ പ്രത്യേക ഉപജീവന ക്യാമ്പയിൻ. ഒരു അയൽക്കൂട്ടത്തിൽ നിന്നും ചുരുങ്ങിയത് ഒരു സംരംഭം/തൊഴിൽ എന്ന കണക്കിൽ മൂന്ന് ലക്ഷം പേർക്ക് ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കുക ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 3,06,862 പേർക്ക് ഉപജീവന മാർഗം ഒരുക്കി. ഒരു വർഷം കൊണ്ട് അഞ്ചുകോടിയുടെ കച്ചവടം സ്വന്തമാക്കിയ 12 'പ്രീമിയം കഫേ' ബ്രാൻഡഡ് ഭക്ഷണശാലകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് ബ്രാൻഡിംഗ്, കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിന് പോക്കറ്റ് മാർട്ട് മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ചു.
 

ഓണക്കാലത്ത് 5,082 ഓണചന്തകളിലൂടെ 80.16 കോടി രൂപ വിറ്റുവരവ് നേടി. 'ഫ്രെഷ് ബൈറ്റ്സ്' എന്ന പേരിൽ ചിപ്സ്, ശർക്കരവരട്ടി എന്നിവ ബ്രാന്റ് ചെയ്ത് വിപണയിൽ എത്തിച്ചു. അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി എല്ലാ ജില്ലകളിലും, അട്ടപ്പാടിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്. 84 DYSP ഓഫീസുകളിൽ 'സ്നേഹിത എക്സ്റ്റഷൻ സെന്ററുകൾ' എന്നിവ ആരംഭിച്ചു. കുടുംബശ്രീ ഇനീഷിയേറ്റീവ് ഫോർ ബിസിനസ് സൊല്യൂഷൻസ് (കിബ്സ് ) വഴി വിവിധ സ്ഥാപനങ്ങളിൽ ഫെസിലിറ്റി മാനേജ്മന്റ് സേവനങ്ങളിലൂടെ 1190 പേർക്ക് ഇതുവരെ തൊഴിൽ ഉറപ്പാക്കി. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ വിദ്യാഭ്യാസം, പകൽപരിപാലനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് 378 ബഡ്സ് സ്ഥാപനങ്ങൾ, അതിദാരിദ്ര്യ കുടുംബങ്ങൾക്ക് ഉപജീവന മാർഗ്ഗം ഉറപ്പുവരുത്താൻ 'ഉജ്ജീവനം' എന്ന പദ്ധതി ഉപജീവനം ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ഉറപ്പാക്കി. വയോജന - ശിശു പരിപാലനം, രോഗീപരിചരണം, ശിശുപരിപാലനം തുടങ്ങി കെയർ ഇക്കോണമിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കെ ഫോർ കെയർ പദ്ധതി ആരംഭിച്ചു. ഇതിലൂടെ 588 വനിതകൾക്ക് നിലവിൽ തൊഴിൽ ലഭിച്ചു.
 

വയനാട് പ്രകൃതി ദുരന്തത്തെത്തുടർന്ന് ദുരന്ത ബാധിത കുടുംബങ്ങൾക്ക് ഉപജീവന അതിജീവന ഇടപെടലുകൾ ആസൂത്രണം ചെയ്ത് ഓരോ കുടുംബത്തിനും കുടുംബശ്രീ മൈക്രോപ്ലാനുകൾ തയ്യാറാക്കി. ഇതിലൂടെ 349 കുടുംബങ്ങൾക്ക് ഉപജീവന മാർഗം ഉറപ്പാക്കാനായി. മാലിന്യ പരിപാലനത്തിൽ രാജ്യത്തിന് മാതൃകയായ ഹരിതകർമ്മ സേനയടക്കം കേരളം ആർജിച്ച മികവിന്റെ പ്രതീകമായി കുടുംബശ്രീ മാറി കഴിഞ്ഞു. കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനും പ്രാദേശിക സാമ്പത്തിക വികസനത്തിനുമുള്ള ചെറുതല്ലാത്ത സംഭാവനകൾ കുടുംബശ്രീ വഴി കേരളത്തിന് ലഭ്യമാക്കുന്നതിനൊപ്പം സർക്കാരിന്റെ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ വലിയ പങ്കാണ് ഈ കൂട്ടായ്മ നിർവഹിക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്‌കാരിക കേരളം
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
പുത്തൻ വിപണികളിൽ കയർമേഖല
കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ മേഖല, ഉത്പാദനം വർധിപ്പിച്ചും ആധുനികവത്കരണം സാധ്യമാക്കിയും ഉത്പന്നവൈവിധ്യത്തിലൂടെ ആഗോള വിപണിയിലേക്ക് കടന്നും, പുതിയ ഉയരങ്ങളിലേക്കാണ്.   കയർ വ്യവസായത്തിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സഹകരണത്തിന്റെ കരുത്ത്‌
സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി.
കൂടുതൽ വിവരങ്ങൾ
ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
സംഘര്‍ഷം വേണ്ട സംരക്ഷിക്കാം
സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്.
കൂടുതൽ വിവരങ്ങൾ