സംഘര്‍ഷം വേണ്ട സംരക്ഷിക്കാം

സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി, സമൂഹ പങ്കാളിത്തം ഉറപ്പാക്കി, ജൈവവൈവിധ്യ സംരക്ഷണത്തോടൊപ്പം മനുഷ്യരുടെ ജീവനും ഉപജീവനത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏകീകൃത മിഷനുകളാണ് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.



▶️ വന്യജീവി ആക്രമണ പ്രതിരോധത്തിന് 10 മിഷനുകള്‍



വന്യമൃഗങ്ങളുടെ നീക്കം മുന്‍കൂട്ടി അറിയാൻ മിഷന്‍ റിയല്‍ ടൈം മോണിറ്ററിങ്ങ്, വന്യജീവി ആക്രമണ പ്രദേശത്ത് സമയബന്ധിത ഇടപെടല്‍ ഉറപ്പ് വരുത്താൻ മിഷന്‍ പ്രൈമറി റെസ്‌പോണ്‍സ് ടീം, ഗോത്രസമൂഹങ്ങള്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് സ്വീകരിച്ചുപോന്ന പരമ്പരാഗത അറിവുകള്‍ ശേഖരിക്കാൻ മിഷന്‍ ട്രൈബല്‍ നോളജ്, വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ ജല-ഭക്ഷണ ലഭ്യത ഉറപ്പുവരുത്താൻ മിഷന്‍ ഫുഡ്-ഫോഡര്‍- വാട്ടര്‍, നാടന്‍ കുരങ്ങുകളുടെ ശല്യം നിയന്ത്രിക്കുന്നതിന് Mission Bonnet Macaque, കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കാൻ Mission Wild Pig, പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ മിഷന്‍ സര്‍പ്പ, വന്യജീവി സംഘര്‍ഷത്തിന്റെ കാരണം സംബന്ധിച്ച പഠന-ഗവേഷണങ്ങള്‍ക്കായുള്ള മിഷന്‍ നോളജ്, സൗരോര്‍ജവേലികള്‍ പരമാവധി പ്രവര്‍ത്തനക്ഷമമാക്കാന്‍ മിഷന്‍ സോളാര്‍ ഫെന്‍സിങ്ങ്- പദ്ധതിയിലൂടെ 2024-25 വര്‍ഷത്തില്‍ 848 കി.മീ. സോളാര്‍ ഫെന്‍സിങ്ങ് പ്രവര്‍ത്തനയോഗ്യമാക്കി.
 

സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം 28 ആര്‍.ആര്‍.ടികളെ വിന്യസിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട്, വനം വകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററും ഡിവിഷന്‍ തലത്തില്‍ 36 ഡിവിഷണല്‍ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററുകളും ആരംഭിച്ചു. വിവിധ സര്‍ക്കിളുകളിലായി 891 താല്‍ക്കാലിക വാച്ചര്‍മാരുടെ സൗകര്യം ഒരുക്കി, വയനാട് ഇരുളം ഫോറസ്റ്റ് ഡിവിഷനില്‍ 70 മീറ്റര്‍ സ്മാര്‍ട്ട് ഫെന്‍സിങ് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചു. സെറ്റില്‍മെന്റുകളില്‍ 1000 സോളാര്‍ ലൈറ്റുകളും 60 ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി വനാശ്രിതരായ ആദിവാസി വിഭാഗത്തില്‍ നിന്നും 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ പി.എസ്സി മുഖാന്തരം നിയമിച്ചു.
 

എ ഐ ക്യാമറകള്‍, പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ഏര്‍ളി വാര്‍ണിങ്ങ് സിസ്റ്റം ഡിജിറ്റല്‍ (സെന്‍സര്‍) വാളുകള്‍,എന്നീ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച് സ്മാര്‍ട് ഫെന്‍സുകള്‍ അതിപ്രധാന സംഘര്‍ഷ മേഖലകളില്‍ നിര്‍മ്മിച്ചുവരുന്നു. വന്യജീവി നിരീക്ഷണത്തിനു ഡ്രോണ്‍ ക്യാമറകള്‍ വാങ്ങാന്‍ തീരുമാനിച്ചു. വന്യജീവികളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയുന്നതിന് Animal Intrusion Detection and Repellent System (ANIDERS) പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി.
 

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയായ 'നവകിരണം' പദ്ധതി പ്രകാരം വനത്തിനകത്ത് വന്യജീവി ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന 818 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി 160.5904 ഹെക്ടര്‍ ഭൂമിയില്‍നിന്നും മാറ്റി താമസിപ്പിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷംമൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സ്വത്തിനും കൃഷിക്കും നാശം സംഭവിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരമായി 2020-21 മുതല്‍ 2023-24 വരെ 33,784 അപേക്ഷകളില്‍ 5584.35 ലക്ഷം രൂപ അനുവദിച്ചു. നഷ്ടപരിഹാരത്തുക ഉള്‍പ്പെടെ 2011 മുതല്‍ ഇതേവരെ ഉണ്ടായിരുന്ന കുടിശ്ശികയുടെ 95% വും കൊടുത്തുതീര്‍ത്തു. വന്യജീവി ഗണത്തില്‍പ്പെടുത്താത്ത തേനീച്ച/കടന്നല്‍ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് മുതല്‍ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് അനുമതി നല്‍കി. വന്യജീവികള്‍ക്ക് ആവശ്യമായ ജലവും ഭക്ഷണവും വനത്തിനുള്ളില്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. 1434 കുളങ്ങളും ചെക്ക്ഡാമുകളും 574 വയലുകളും 308 മറ്റിതര ജലസ്രോതസ്സുകളിലും അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കം ചെയ്ത് വന്യജീവികള്‍ക്ക് ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.
 

കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവ് നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കി. അവരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്ന കാട്ടാനകളെ ശബ്ദവും വെളിച്ചവും ഉണ്ടാക്കി കാട്ടിലേക്ക് തിരികെവിടാൻ ആധുനിക അലാറം സിസ്റ്റം പ്രയോജനപ്പെടുത്തി. M-StriPES മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജീവനക്കാരുടെ പാട്രോളിങ്, ഫീല്‍ഡ് പരിശോധന, വന്യജീവികളുടെ കണക്കെടുപ്പ് സഞ്ചാരങ്ങള്‍ റിയല്‍ ടൈമുമായി രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു. HAWK മോഡ്യൂള്‍ മുഖേന വന്യജീവി മരണങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് സംവിധാനമൊരുക്കി. വന്യജീവി പ്രതിരോധത്തിന് 1051.53 കി.മീ സോളാര്‍ വേലി, 120.37 കി.മീ സോളാര്‍ ഹാങ്ങിങ്ങ് ഫെന്‍സിങ്, 10 കി.മീ റെയില്‍ ഫെന്‍സിങ്ങും വിവിധ ഇടങ്ങളില്‍ നിര്‍മ്മിച്ചു. കൂടാതെ 69.07 കി.മീ. ആനക്കിടങ്ങ്, 1.92 കി.മീ. ആനപ്രതിരോധ മതില്‍, 1.58 കി.മീ. കരിങ്കല്‍ഭിത്തി, 2.09 കി.മീ. കയ്യാല എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.

അനുബന്ധ ലേഖനങ്ങൾ

ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.
കൂടുതൽ വിവരങ്ങൾ
സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ
കരുതലായ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍
കഴിഞ്ഞ നാലുവർഷക്കാലം സാമ്പത്തിക വെല്ലുവിളികളെ സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും നേരിട്ട് വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടെ വിജയകരമായ നടത്തിപ്പ്.
കൂടുതൽ വിവരങ്ങൾ
വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ