സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം

കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
 

ഒന്നാം പിണറായി വിജയന്‍ സർക്കാരിന്‍റെ ഭരണകാലയളവില്‍ 580 നിയമനങ്ങള്‍ നടത്തിയപ്പോള്‍ ഈ സര്‍ക്കാര്‍, 2010-14 റാങ്ക് ലിസ്റ്റിൽ നിന്ന് 65 പേർക്ക് കൂടി നിയമനം നൽകി. 2017-23 കാലയളവിൽ മാത്രം പൊലീസിൽ 168 പേർക്കും കെ.എസ്.ഇ.ബി.യിൽ 61 പേർക്കും സ്പോർട്സ് ക്വാട്ട വഴി നിയമനം നൽകി. ഇത് കായികതാരങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
 

സന്തോഷ് ട്രോഫിയിൽ കിരീടം നേടിയ ടീമിലെ ജോലിയില്ലാത്ത 11 പേർക്ക് വിദ്യാഭ്യാസ വകുപ്പിൽ എൽ.ഡി. ക്ലർക്ക് തസ്തിക സൃഷ്ടിച്ചുള്ള നിയമനത്തിലൂടെ വലിയ പിന്തുണയാണ് നൽകിയത്. കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ടീം ഇനങ്ങളിൽ വെള്ളി, വെങ്കലം മെഡൽ നേടിയ 83 കായികതാരങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നൽകുമെന്ന് കഴിഞ്ഞ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഈ സർക്കാർ ഈ കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ എൽ.ഡി.സി തസ്തികയിൽ നിയമനം നൽകി വാക്ക് പാലിച്ചു.
 

കായികതാരങ്ങൾക്ക് മികച്ച തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ, കായിക രംഗത്ത് കൂടുതൽ പേർക്ക് സജീവമായി തുടരാനും രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിക്കും. ഈ നേട്ടങ്ങൾ കായിക കേരളത്തിന് വലിയ ഊർജ്ജമാണ് നൽകുന്നത്.

അനുബന്ധ ലേഖനങ്ങൾ

സൈബര്‍ പവറില്‍ കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം.   ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
ഹരിത ഊര്‍ജ്ജത്തിലേക്ക് ചുവടുറപ്പിച്ച് കേരളം
പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ കേരളത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്താതെയും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭ്യമാക്കുന്ന പുനരുപയോഗ ഊർജ്ജപദ്ധതികളിൽ കേരളം ഏറെ മുന്നോട്ടാണ്. സൗരോർജ്ജമടക്കം പുനരുപയോഗ ഊർജ്ജസ്രേതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടിയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ
സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ഭൂവിവര സംവിധാനത്തിൽ വിപ്ലവം
കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
തുറമുഖ വികസനത്തിന്‍റെ പുതുവഴികൾ
സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ