കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്‌കാരിക കേരളം

കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.
 

സാംസ്‌കാരിക വകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന ശ്രദ്ധേയമായ ഒരു പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. ക്ലാസിക്കൽ കലകൾ, അഭിനയ കല, ചിത്രകല, ശില്പകല, ഫോക്ലോർ കലാരൂപങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സൗജന്യ പരിശീലനം നൽകുന്ന  പദ്ധതിക്ക് വർധിച്ചുവരുന്ന ജനപിന്തുണ ഒരു ഉദാഹരണമാണ്. 2021-22 സാമ്പത്തിക വർഷത്തിൽ 12 കോടി രൂപയായിരുന്ന വജ്രജൂബിലി പദ്ധതിയുടെ ബജറ്റ് വിഹിതം, 2022-23 വർഷം മുതൽ 13 കോടി രൂപയായി വർധിപ്പിച്ചു. നിലവിൽ ആയിരത്തോളം കലാകാരന്മാരാണ് ഗുണഭോക്താക്കൾ.
 

സിനിമാരംഗത്ത് വനിതകളെയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പ്  ധനസഹായ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ പദ്ധതിപ്രകാരം, ഓരോ വർഷവും 4 സിനിമകൾക്ക് 1.5 കോടി രൂപ വീതം നിർമ്മാണത്തിന് ധനസഹായം നൽകിവരുന്നു. ഇതിനോടകം 8 ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും, ഒരു ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലും, മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. പുതിയ 4 ചിത്രങ്ങൾ കൂടി പദ്ധതിപ്രകാരം തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്ത് തന്നെ സമാനതകളില്ലാത്ത സംരംഭമാണിത്.

 

അമച്വർ നാടക സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സ്‌കീമിലേക്ക് ഓരോ വർഷവും അപേക്ഷകൾ പരിഗണിച്ച് ധനസഹായം നൽകുന്നുണ്ട്. കലാസംഘത്തിന്റെ മുൻപരിചയത്തിന്റെയും സ്‌ക്രിപ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും ധനസഹായം. യുവകലാകാരന്മാർക്കായുള്ള 1000 ഫെലോഷിപ്പുകൾ തുടരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് യുവപ്രതിഭകൾക്ക് കലാരംഗത്ത് മുന്നേറാനുള്ള അവസരങ്ങൾ ഉറപ്പാക്കുന്നു. നാട്ടിൻപുറങ്ങളിലെ കലാകാരന്മാരുടെയും കരകൗശല തൊഴിലാളികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താൻ റൂറൽ ആർട്ട് ഹബ് എന്ന പേരിൽ പുതിയ പദ്ധതിയുമുണ്ട്. നാടൻ കലാകാരന്മാരുടെയും കൈത്തൊഴിലുകാരുടെയും കഴിവുകളിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ വിപണി സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ലക്ഷ്യം. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പരമ്പരാഗത കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും സഹായമാണ്.
 

നാലിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പാഠ്യേതര കലാ, സാംസ്‌കാരിക, ശാസ്ത്ര, സാമൂഹ്യ മേഖലകളിൽ താൽപ്പര്യം വളർത്താൻ ബാലകേരളം പദ്ധതി നടപ്പാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് സാംസ്‌കാരിക വകുപ്പ്. കുട്ടികളിൽ പൗരബോധം വളർത്തിയെടുക്കാനും, യുവതലമുറയിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. പരമ്പരാഗത കലാരൂപങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുമായി സാംസ്‌കാരിക വകുപ്പ് മുന്നോട്ട് പോകുകയാണ്. 'മഴമിഴി', 'സമം' തുടങ്ങിയ പരിപാടികൾ വലിയ സ്വീകാര്യത നേടി. വൈക്കം സത്യഗ്രഹം, സർവമത സമ്മേളനം എന്നിവയുടെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായി സംഘടിപ്പിച്ചു. രാജ്യത്ത് ആദ്യമായി സർക്കാർ നേതൃത്വത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോം പുറത്തിറക്കിയതും തിയേറ്ററുകൾ നവീകരിച്ചതും സാംസ്‌കാരിക രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തി. കൂടാതെ, ജില്ലകൾതോറും സാംസ്‌കാരിക സമുച്ചയങ്ങൾ എന്ന പദ്ധതി പ്രകാരം കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം ചെയ്യുകയും, പാലക്കാട്ടും കാസർഗോഡും സമുച്ചയങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഈ നേട്ടങ്ങൾ കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഒരു പുതിയ അധ്യായം കുറിക്കുന്നു.

അനുബന്ധ ലേഖനങ്ങൾ

വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സ
കേരളത്തിലെ വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റവുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ജനപ്രിയമാവുകയാണ്.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
പുതുവേഗതയില്‍ ജലഗതാഗതം
കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല
പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
സഹകരണത്തിന്റെ കരുത്ത്‌
സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
കുതിപ്പുമായി കേരഗ്രാമം
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി. തെങ്ങുകൃഷിയിൽ ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് കേരഗ്രാമം.
കൂടുതൽ വിവരങ്ങൾ