പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും

എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി. ഭൂരഹിത ഭവന പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 55ൽ നിന്നും 70 ആക്കി. വരുമാന പരിധി 1,00,000 രൂപയായും ഉയർത്തി.
 

എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമിയുള്ള രാജ്യത്തെ ആദ്യ ജില്ലയാണ് തിരുവനന്തപുരം. പട്ടികവർഗക്കാർക്ക് ഭൂമി നൽകാനായി ലാൻഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവ നടപ്പാക്കുന്നു. 2016 മുതൽ ഇതുവരെ 8919 പട്ടികവർഗ കുടുംബങ്ങൾക്ക് 8573.54 ഏക്കർ ഭൂമി വിതരണം ചെയ്തു.ലൈഫ് പദ്ധതിയിൽ 1,14,610 പട്ടികജാതി ഗുണഭോക്താക്കൾക്കായി 1561.3 കോടി രൂപ അനുവദിച്ചു. 43,629 പട്ടികവർഗ ഗുണഭോക്താക്കൾക്കായി 802 കോടി രൂപയും നൽകി.
 

2021ൽ സർക്കാർ പൂർത്തിയാകാത്ത വീടുകളുടെ പൂർത്തീകരണ പുനരുദ്ധാരണത്തിന് സേഫ് പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിലൂടെ 2 ലക്ഷം രൂപ വീതം 20,829 കുടുംബങ്ങൾക്ക് ധനസഹായം നൽകി. 2025-26 വർഷത്തിൽ ഈ പദ്ധതിയിൽ 10000 കുടുംബങ്ങൾക്കും ധനസഹായം അനുവദിക്കും. പട്ടികവർഗത്തിൽ നാല് വർഷം കൊണ്ട് 8401 കുടുംബങ്ങൾക്ക് 2.5 ലക്ഷം രൂപ വീതം നൽകി.
 

2016 മുതൽ 2025 വരെ 1062 ഉന്നതികളിൽ അംബേദ്കർ ഗ്രാമവികസന പദ്ധതികൾ ഏറ്റെടുത്തു. ഉന്നതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ ഒൻപത് വർഷങ്ങളിലായി 1037.89 കോടി രൂപ കോർപ്പസ് ഫണ്ട് ഇനത്തിലും നൽകി.പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക ജനവിഭാഗങ്ങൾ എന്നിവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന നടപടികളാണ് സർക്കാർ സജീവമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിക്ക് കേരള മാതൃക
കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.
കൂടുതൽ വിവരങ്ങൾ
3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമായി കിന്‍ഫ്ര
വ്യവസായരംഗത്ത് കേരളത്തിൻ്റെ വിസ്മയമുന്നേറ്റത്തിന്റെ ഉദാഹരണമായ കിൻഫ്ര (Kerala Industrial Infrastructure Development Corporation) കഴിഞ്ഞ നാല് വർഷം കൊണ്ട് സ്വന്തമാക്കിയത് ചരിത്രനേട്ടം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും, അതിലൂടെ 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗതത്തില്‍ നാഴികക്കല്ലായി വാട്ടര്‍മെട്രോ
സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.
കൂടുതൽ വിവരങ്ങൾ
വികസനപാതയില്‍ കൈപിടിച്ച് കിഫ്ബി
സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ നിർണ്ണായകമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഉണ്ടായത്. ബജറ്റിന് പുറത്തുനിന്ന് വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സർക്കാരിനെ സഹായിച്ചുകൊണ്ട്, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഈ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾ