കണക്ടായി കേരളം കെ-ഫോണിലൂടെ

ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്. വാഹന ഗതാഗതംപോലും പ്രയാസമുള്ള ആദിവാസി മേഖലകൾ, ദ്വീപ് പ്രദേശങ്ങളിലുമുൾപ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് കെ-ഫോൺ എത്തിയത്.
 

ആദിവാസി ഉന്നതികൾ, ദ്വീപ് പ്രദേശങ്ങൾ, ബി.പി.എൽ. ഭവനങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് കെ-ഫോൺ ലക്ഷ്യമിടുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യം സാധ്യമാക്കുന്നതിലൂടെ ഡിജിറ്റൽ സാക്ഷരതയും സേവനലഭ്യതയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. സർക്കാർ ഓഫീസുകളെയും വ്യവസായങ്ങളെയും സേവനദാതാക്കളെയും ബന്ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളിലും കെ-ഫോൺ വലിയ ഉണർവ് നൽകുന്നു.
 

62781 എഫ്ടിടിഎച്ച് കണക്ഷനുകൾ, സർക്കാർ സ്ഥാപനങ്ങളിൽ 23,163 കണക്ഷനുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കായി 2729 കണക്ഷനുകൾ, ഒന്നാം ഘട്ടത്തിൽ 5251ഉം രണ്ടാംഘട്ടത്തിൽ 6150ഉം ഉൾപ്പടെ 11402 ബി.പി.എൽ കണക്ഷനുകൾ, ഒൻപത് ഡാർക്ക് ഫൈബർ ഉപഭോക്താക്കൾ (ഏഴായിരത്തിലധികം കിലോമീറ്റർ), പ്രത്യേക പരിപാടികൾക്കായി 14 കണക്ഷനുകൾ എന്നിങ്ങനെ ആകെ 100098 ഉപഭോക്താക്കളാണ് നിലവിൽ കെഫോൺ കണക്ഷനുകൾ ഉപയോഗിക്കുന്നത്. ആകെ 3800 ലോക്കൽ നെറ്റുവർക്ക് പ്രൊവൈഡർമാർ കണക്ഷനുകൾ നൽകാനായി കെഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
 

▶️ കെ-ഫോൺ നേട്ടങ്ങൾ ഇതുവരെ:
 

📍1,00,000+ അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ ഇതിനോടകം നൽകിക്കഴിഞ്ഞു.
 

📍31,000+ KM ഒപ്ടിക്കൽ ഫൈബർ നെറ്റ്വർക്ക് സംസ്ഥാനത്തുടനീളം വ്യാപിച്ച് കിടക്കുന്നു.
 

📍3,800+ ലോക്കൽ നെറ്റ്വർക്ക് പ്രൊവൈഡേഴ്‌സുമായി സഹകരിച്ച് പ്രവർത്തിക്കുന്നു, ഇത് സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ സഹായിക്കുന്നു.
 

📍30,000 ഓളം സർക്കാർ ഓഫീസുകളെ ഹൈസ്പീഡ് ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ചു കഴിഞ്ഞു.
 

📍375+ POSP (Point of Sale Person) - അതായത് പ്രാദേശിക തലത്തിൽ സേവനം നൽകുന്ന വിതരണക്കാരുടെ എണ്ണം വർദ്ധിച്ചു.
 

📍5.6 T OTN (Optical Transport Network) സ്വിച്ചിംഗ് കപ്പാസിറ്റി - അതിവേഗ ഡാറ്റാ കൈമാറ്റത്തിന് ആവശ്യമായ അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ കെ-ഫോണിനുണ്ട്.
 

📍വിനോദ മേഖലയെ ലക്ഷ്യമിട്ടുള്ള OTT (Over-The-Top) സേവനങ്ങൾ കെ-ഫോൺ വഴി ഉടൻ ലഭ്യമാക്കാൻ ഒരുങ്ങുന്നു.
 

FTTH (Fiber to The Home), FTTO (Fiber to The Office), ILL (Internet Leased Line), L2VPN, L3VPN, MANAGED WI-FI SERVICES, DARK FIBER FOR LEASE തുടങ്ങിയ ആധുനിക സേവനങ്ങൾ കെ-ഫോൺ നൽകുന്നുണ്ട്. ഇത് വ്യക്തിഗത ഉപയോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനകരമാണ്. കേരളത്തിന്റെ ഡിജിറ്റൽ ഭാവിക്ക് അടിത്തറയിടുന്ന കെ-ഫോൺ പദ്ധതി, സുതാര്യമായ ഭരണത്തിലേക്കും കൂടുതൽ ജനസൗഹൃദപരമായ സേവനങ്ങളിലേക്കും സംസ്ഥാനത്തെ നയിക്കുന്നു. സാങ്കേതികവിദ്യയുടെ സാധ്യതകൾ സാധാരണക്കാർക്ക് പോലും പ്രാപ്യമാക്കുന്നതിലൂടെ, കെ-ഫോൺ കേരളത്തിന്റെ സമഗ്രവികസനത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും കണക്ഷൻ ലഭിക്കാനും: ഹെൽപ്പ് ലൈൻ: 1800 570 4466; വെബ്‌സൈറ്റ്: www.kfon.in

അനുബന്ധ ലേഖനങ്ങൾ

ഹരിത ഭാവിക്കായി ട്രീ ബാങ്കിംഗ്‌
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ട്രീ ബാങ്കിംഗ്'. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം
പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സർപ്പ മൊബൈൽ (സ്‌നേക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) ആപ്പ്. മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങൾ വരുത്തി കൊണ്ട് വനംവകുപ്പ്, ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നു.
കൂടുതൽ വിവരങ്ങൾ
സഹകരണത്തിന്റെ കരുത്ത്‌
സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി.
കൂടുതൽ വിവരങ്ങൾ
അങ്കണവാടികളിലൂടെ കുരുന്നുകള്‍ക്ക് മികച്ച ഭാവി
വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ