ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്. ഈ വിഭാഗങ്ങളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിലേക്കായി വിവിധ പരിശീലന പരിപാടികളും, വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് പരിശീലന പരിപാടികളും നടപ്പാക്കുന്നു.
 

വിധവകൾക്ക് ഭവന പുനരുദ്ധാരണ പദ്ധതിയിൽ നടപ്പുവർഷം 710 പുതിയ ഗുണഭോക്താക്കൾക്ക് ആനുകൂല്യത്തിന് അനുമതി നൽകി. സ്പിൽ ഓവർ വിഭാഗത്തിൽ 515 വീടുകൾ പൂർത്തീകരിച്ചു. Pathway Social Life wellness programme ന് 50 ലക്ഷം രൂപ ചെലവഴിച്ചു.
 

2024-25 സാമ്പത്തികവർഷം പോളിടെക്‌നിക്കുകളിൽ മൂന്ന് വർഷ ഡിപ്ലോമ വിദ്യാർഥികൾക്കുള്ള എ.പി.ജെ അബ്ദുൾകലാം സ്‌കോളർഷിപ്പ് വഴി 677 വിദ്യാർഥികൾക്കായി 40.62 ലക്ഷം രൂപ നൽകി. ബിരുദ, പി.ജി, പ്രൊഫഷണൽ വിദ്യാർഥിനികൾക്കുള്ള സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പിലൂടെ 9022 വിദ്യാർത്ഥിനികൾക്കായി 7.46 കോടി രൂപ നൽകി. പ്രെവറ്റ് ഐ.ടി.ഐ / ഐ.ടി.സി ഫീ-റീ ഇംപേഴ്‌സ്‌മെന്റ് സ്‌കീം- 3943 വിദ്യാർഥികൾക്കായി 3.96 കോടി രൂപ ചെലവഴിച്ചു. നൈപുണ്യപരിശീലന പരിപാടിക്ക് 90 ലക്ഷം രൂപ സി.എ, സി.എം.എ, സി.എസ് സ്‌കോളർഷിപ്പ് 384 കുട്ടികൾക്കായി 57.67 ലക്ഷം രൂപ നൽകി.
 

യു.ജി.സി, സിഎസ്.ഐ.ആർ, നെറ്റ് കോച്ചിംഗിനായി 550 വിദ്യാർത്ഥികൾക്ക് ഒൻപത് ലക്ഷം രൂപ ചെലവഴിച്ചു. ഐ ഐ ടി, ഐ.ഐ.എം, ഐ.ഐ.എം.സി, ഐ.എം.എസ്.സി വിദ്യാർഥികൾക്ക് പ്രതിവർഷം 50,000 രൂപ നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതി. 36 വിദ്യാർഥികൾക്കായി 18 ലക്ഷം രൂപ നൽകി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സ് പഠിതാക്കൾക്ക് നൽകുന്ന മദർ തെരേസ സ്‌കോളർഷിപ്പ് വഴി 402 പേർക്കായി 60.78 ലക്ഷം രൂപ നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടുന്നവർക്കും ബിരുദം 80% മാർക്ക്, പി.ജി 75% മാർക്ക് നേടി വിജയിക്കുന്നവർക്കും നൽകുന്ന പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് 4815 വിദ്യാർഥികൾക്കായി 524 ലക്ഷം രൂപ ചെലവഴിച്ചു.
 

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 33 വിദ്യാർത്ഥികൾക്കായി 5.55 ലക്ഷം രൂപ നൽകി.വിദേശ സർവ്വകലാശാലകളിൽ ബിരുദ, ബിരുദാനന്തര, പി.എച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കായി 170 ലക്ഷം വകയിരുത്തിയ പദ്ധതി പ്രകാരം 30 കുട്ടികൾക്കായി 144.26 ലക്ഷം രൂപ ഇതുവരെ നൽകി. ഇബ്രാഹിം സുലൈമാൻ സേട്ടു - ഉറുദു സ്‌കോളർഷിപ്പ് വഴി 384 കുട്ടികൾക്ക് 3.84 ലക്ഷം രൂപ നൽകി.
 

മാർഗദീപം സ്‌കോളർഷിപ്പിന് 20 കോടി രൂപ വകയിരുത്തിയതിൽ 1,21,667 കുട്ടികൾക്കായി 18.25 കോടി രൂപ വിതരണം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുന്നതിനാണ് സമന്വയം പദ്ധതി. ഇതിനായി രജിസ്‌ട്രേഷൻ ഡ്രൈവുകൾ നടന്നുവരുന്നു. പി എം ജെ വി കെ പദ്ധതിയിൽ 37 പ്രോജക്ടുകൾ ഈ സർക്കാരിന്റെ കാലയളവിൽ 49 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു. സർക്കാർ സർവീസിൽ ന്യൂനപക്ഷ യുവജനങ്ങൾക്ക് പരിശീലനം നൽകാൻ 24 പരിശീലന കേന്ദ്രങ്ങളും 27 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന 15 ലേറെ വായ്പാ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സർക്കാർ ഗ്യാരണ്ടി 50 കോടിയിൽ നിന്ന് 100 കോടിയായി ഉയർത്തി. വായ്പാതുക നാല് ഇരട്ടിയായി വർധിപ്പിച്ചു.
 

കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കുകയും, ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാൻ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

പുത്തൻ വിപണികളിൽ കയർമേഖല
കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ മേഖല, ഉത്പാദനം വർധിപ്പിച്ചും ആധുനികവത്കരണം സാധ്യമാക്കിയും ഉത്പന്നവൈവിധ്യത്തിലൂടെ ആഗോള വിപണിയിലേക്ക് കടന്നും, പുതിയ ഉയരങ്ങളിലേക്കാണ്.   കയർ വ്യവസായത്തിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം
പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ
മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
കാൻസർ പ്രതിരോധത്തിൽ കേരളത്തിന്റെ കരുത്ത്
സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ