എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്. എൻഡോസൾഫാൻ ദുരിതബാധിതരുടെ സമഗ്ര പുനരധിവാസത്തിനായി കാസർഗോഡ് ജില്ലയിൽ ആരംഭിച്ച 'സഹജീവനം സ്‌നേഹഗ്രാമം' പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പ്രവർത്തനമാരംഭിച്ചു.


ദുരിതബാധിതർക്ക് സാമ്പത്തികഭാരം കുറയ്ക്കാനും സാമൂഹിക സുരക്ഷ ഉറപ്പാക്കാനും സർക്കാർ 2016 മുതൽ 2023 വരെ കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി 456,19,38,884 രൂപ ചെലവഴിച്ചു. ദുരിതബാധിതരുടെ കുടുംബങ്ങളുടെ റേഷൻ കാർഡ് മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഈ കുടുംബങ്ങളുടെ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ നിബന്ധനകൾക്ക് വിധേയമായി എഴുതിത്തള്ളുന്നുണ്ട്.


ഭവന, ഭൂരഹിതരായ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഭവന പദ്ധതിയുമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനങ്ങൾക്ക് ദുരിതബാധിതർക്ക് 10 വർഷത്തെ വയസ്സിളവ് നൽകുന്നു. എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് വൈദ്യുതി ബില്ലിൽ ഇളവ് ഉറപ്പാക്കി. എല്ലാ സർക്കാർ ആശുപത്രികളിലും ദുരിതബാധിതർക്ക് സൗജന്യ ചികിത്സയും ലാബ് പരിശോധനകളും ഉറപ്പാക്കി. എംപാനൽ ചെയ്തിട്ടുള്ള 17 സർക്കാർ/സ്വകാര്യ സ്‌പെഷ്യലിസ്റ്റ്/സൂപ്പർസ്‌പെഷ്യലിസ്റ്റ് ആശുപത്രികൾ മുഖേന സൗജന്യ സ്‌പെഷ്യലിസ്റ്റ്/സൂപ്പർ സ്‌പെഷ്യലിസ്റ്റ് സേവനങ്ങളും ലഭ്യമാക്കുന്നു. സർക്കാർ ആശുപത്രികളിൽ ലഭ്യമായ മരുന്നുകൾ സൗജന്യമായും, ലഭ്യമല്ലാത്തവ അതത് ആശുപത്രികളുമായി ധാരണയുള്ള നീതി മെഡിക്കൽ സ്റ്റോറുകൾ മുഖേനയും നൽകുന്നു.


ആരോഗ്യകേരളം മുഖേന മൊബൈൽ മെഡിക്കൽ യൂണിറ്റിൻ്റെ സജീവസേവനം എൻഡോസൾഫാൻ മേഖലയിലുണ്ട്. എൻഡോസൾഫാൻബാധിത മേഖലയിലെ 11 പഞ്ചായത്തുകളിൽ സൗജന്യ ഫിസിയോതെറാപ്പി സേവനവും പാലിയേറ്റീവ് പരിചരണവും ഉറപ്പാക്കുന്നുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതത്തിൽ പ്രതീക്ഷയും ആശ്വാസവും പകർന്ന്, അവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ.

അനുബന്ധ ലേഖനങ്ങൾ

തൊഴില്‍ സംരക്ഷണത്തില്‍ മാതൃക
കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
കുട്ടികള്‍ക്ക് കാവലായി കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ രാജ്യത്തിന് മാതൃകയായ കേരള പോലീസ്, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ശ്രദ്ധ നൽകി ആരംഭിച്ച 'ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ' (Child Friendly Police Station - CFPS) പദ്ധതിയിലൂടെ, സംസ്ഥാനത്തെ 148 പോലീസ് സ്റ്റേഷനുകൾ കുട്ടികൾക്ക് സ്‌നേഹവും കരുതലും നൽകുന്ന സുരക്ഷിത താവളങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ കുട്ടികൾ ഭയമില്ലാതെ, സന്തോഷത്തോടെ വളരുന്നു എന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗതത്തില്‍ നാഴികക്കല്ലായി വാട്ടര്‍മെട്രോ
സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.
കൂടുതൽ വിവരങ്ങൾ
ഹരിത ഭാവിക്കായി ട്രീ ബാങ്കിംഗ്‌
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ട്രീ ബാങ്കിംഗ്'. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം
വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ