തുറമുഖ വികസനത്തിന്‍റെ പുതുവഴികൾ

സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്. സംസ്ഥാനത്തെ തുറമുഖങ്ങളിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ആസ്തികളും കെട്ടിടങ്ങളും പ്രയോജനപ്പെടുത്തി പി.പി.പി. (പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ്) മാതൃകയിൽ ടൂറിസം പദ്ധതികൾക്ക് തുറമുഖ വകുപ്പ് തുടക്കം കുറിച്ചു. ഇത് തീരദേശ ടൂറിസത്തിന് പുതിയ ദിശാബോധം നൽകുകയും സാമ്പത്തിക ഉണർവ്വിന് കാരണമാകുകയും ചെയ്യും.
 

ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ള യന്ത്രവൽകൃത യാനങ്ങളുടെ രജിസ്ട്രേഷൻ, സർവ്വേ നടപടികൾ എന്നിവ വേഗത്തിലും സുതാര്യമായും പൂർത്തിയാക്കാനും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുമായി ഒരു ഇലക്ട്രോണിക് പോർട്ടൽ ആരംഭിച്ചു. ഇത് കാലതാമസം ഒഴിവാക്കി സേവനങ്ങൾ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.

ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്ക് യാത്രാ കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് പ്രവാസികൾക്ക് പുതിയ യാത്രാമാർഗം ഒരുക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യും. പ്രവർത്തനരഹിതമായിരുന്ന കൊടുങ്ങല്ലൂരിലെയും നീണ്ടകരയിലെയും മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇൻലാന്റ് വെസ്സൽ ആക്ട് പ്രകാരമുള്ള വിവിധ കോഴ്‌സുകൾ ആരംഭിച്ചു. നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിനെ മാരിടൈം വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി വികസിപ്പിക്കുകയാണ്. കൂടാതെ, കേരള മാരിടൈം എഡ്യൂക്കേഷണൽ കോൺഫറൻസ് കൊച്ചിയിൽ വിജയകരമായി സംഘടിപ്പിച്ചു.
 

ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി ജലനേത്ര വെബ് പോർട്ടൽ തയ്യാറാക്കി. സർവേയർമാർക്ക് ഉപയോഗിക്കാവുന്ന തീരം മൊബൈൽ ആപ്ലിക്കേഷനും, ഹൈഡ്രോഗ്രാഫിക് അനുബന്ധ സേവനങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ജലബിന്ദു പോർട്ടലും വികസിപ്പിച്ചു. വകുപ്പിനെ പൂർണ്ണമായും ഇ-ഗവേണൻസ് സംവിധാനത്തിലേക്ക് മാറ്റിയതിലൂടെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാൻ സാധിച്ചു. ഈ നേട്ടങ്ങൾ തുറമുഖ വകുപ്പിന്റെയും സർക്കാരിന്റെയും കാര്യക്ഷമതയും വികസന കാഴ്ചപ്പാടുകളും എടുത്തു കാണിക്കുന്നതാണ്.

അനുബന്ധ ലേഖനങ്ങൾ

ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്
കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
കൂടുതൽ വിവരങ്ങൾ
വരുമാനവും കരുതലുമായി കേരള ലോട്ടറി
കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിക്ക് കേരള മാതൃക
കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
സൈബര്‍ പവറില്‍ കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം.   ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ