സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമുന്നേറ്റം

ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കാർഷിക മൂല്യ ശൃംഖലകൾ വികസിപ്പിക്കാനായി 'കേര' പ്രോജക്ട് നടപ്പാക്കി വരുന്നു.


കർഷക ക്ഷേമനിധി ബോർഡിന്റെ ഓൺലൈൻ പോർട്ടലിൽ ഇതിനകം 11,879 കർഷകർ അംഗങ്ങളായിട്ടുണ്ട്. എല്ലാ കൃഷിഭവനുകളെയും ഘട്ടംഘട്ടമായി സ്മാർട്ട് കൃഷിഭവനുകളാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. ഇത് കർഷക സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സഹായിക്കും. കർഷകർക്ക് വേഗത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കാനായി 'കതിർ ആപ്പ്', ഇ-ഓഫീസ് സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കതിർ ആപ്പ് വഴിയുള്ള സാങ്കേതിക സേവനങ്ങളും കർഷകർ പ്രയോജനപ്പെടുത്തുന്നുണ്ട്.


തരിശുഭൂമികളിൽ വിവിധ വിളകൾ കൃഷി ചെയ്യാനും തരിശുഭൂമിയിലെ കൃഷി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് 'നവോത്ഥാൻ' എന്ന പദ്ധതി ആവിഷ്‌കരിച്ചു. തരിശുൾപ്പടെയുള്ള ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാൻ കർഷകന് സാധിക്കുന്ന 'ക്രോപ്പ് കൾട്ടിവേറ്റ്‌സ് കാർഡ്' നടപ്പാക്കുന്നത് അന്തിമഘട്ടത്തിലാണ്. പച്ചക്കറികളിലെ വിഷാംശം ശാസ്ത്രീയമായി നിരീക്ഷിക്കാൻ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ വെള്ളായണി, കുമരകം, വെള്ളാനിക്കര, പടന്നക്കാട് എന്നിവിടങ്ങളിലായി നാല് പെസ്റ്റിസൈഡ് റെസിഡ്യൂ ടെസ്റ്റിംഗ് ലബോറട്ടറികൾ പ്രവർത്തിക്കുന്നു. കോൾനിലങ്ങളിലെ ശാസ്ത്രീയ നെൽകൃഷിക്കായി പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കിയിട്ടുണ്ട്.


കേരള കാർഷിക സർവകലാശാലയിൽ ഒരു ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ സ്ഥാപിക്കാൻ 23.49 കോടി രൂപയുടെ ഡി.പി.ആർ കിഫ്ബി പരിഗണനയിലാണ്. ഇത് കാർഷിക ഗവേഷണരംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി വെള്ളായണി കാർഷിക കോളേജിൽ അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. 4500 സ്റ്റാർട്ടപ്പുകൾക്ക് ഇവിടെ പരിശീലനം നൽകിയിട്ടുണ്ട്. പുതിയതായി 50 ആഗ്രോ സർവീസ് സെന്ററുകൾ (കൃഷിശ്രീ സെന്ററുകൾ) ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാർഷിക കർമ്മസേനകളും രൂപീകരിച്ചിട്ടുണ്ട്. കേരള സംസ്ഥാന മെക്കനൈസേഷൻ മിഷന്റെ ആഭിമുഖ്യത്തിൽ നിലവിൽ 6252 സേവനദാതാക്കൾ പ്രവർത്തിച്ചുവരുന്നു. സാങ്കേതിക ഇടപെടലുകളിലൂടെയും നവീന പദ്ധതികളിലൂടെയും സർക്കാർ കാർഷിക മേഖലയെ കൂടുതൽ സുസ്ഥിരവും ഉത്പാദനക്ഷമവുമാക്കി മാറ്റുകയാണ്.

അനുബന്ധ ലേഖനങ്ങൾ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്ക്, കേരളത്തിന്റെ ഹരിത വിപ്ലവം
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീയിലൂടെ സമൃദ്ധിയിലേക്ക്‌
കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
ജലം പരിശോധിക്കാം; ഉറവിടം സുരക്ഷിതമാക്കാം
ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ