കുടുംബശ്രീയിലൂടെ സമൃദ്ധിയിലേക്ക്‌

കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്. ഇതിൽ ഒരു ലക്ഷത്തിലധികം വ്യക്തിഗത സംരംഭങ്ങളും 50,000ൽ അധികം ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടുന്നു.

 

കഴിഞ്ഞ ഫെബ്രുവരിയിലെ K-LIFT ക്യാമ്പയിനിലൂടെ മാത്രം 34422 സംരംഭങ്ങൾ, അതിലൂടെ 61158 പേർക്ക് തൊഴിൽ നേടാനും കഴിഞ്ഞു. ഉത്പാദന മേഖലയിൽ 69484 സംരംഭങ്ങൾ, അംഗൻവാടികളിലേക്ക് അമൃതം ന്യൂട്രിമിക്സ് നൽകുന്ന 241 യൂണിറ്റുകൾ ഇതിലൂടെ 1680 വനിതകൾക്ക് വരുമാനം ഉറപ്പാക്കാനായി.

 

സേവന, വ്യാപാര മേഖലകളിലായി ഭക്ഷ്യ സംസ്‌കരണത്തിൽ 2685 സംരംഭങ്ങൾ, അജൈവ മാലിന്യ ശേഖരണത്തിന് 4438 ഹരിതകർമ്മ സേനകളിലെ 35214 വനിതകൾക്ക് ഉപജീവനം സാധ്യമായി. കെട്ടിട നിർമ്മാണം, സിമന്റ് കട്ട നിർമ്മാണം, ഐടി, ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ സംരംഭങ്ങൾ. യുവജനങ്ങൾക്കായി PM-YUVA പദ്ധതിയും സർക്കാർ സംസ്ഥാനത്ത് മികവോടെ നടപ്പാക്കുന്നു.

 

പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി 1784 'പ്രത്യാശ' യൂണിറ്റുകൾ തുടങ്ങി. പാവപ്പെട്ടവർക്ക് കുറഞ്ഞ വിലയ്ക്ക് ഊണ് നൽകുന്ന 1028 ജനകീയ ഹോട്ടലുകളിലൂടെ 5000 വനിതകൾക്ക് തൊഴിൽ സാധ്യമാക്കി. കാലാനുസൃതമായി പുതിയ സംരംഭങ്ങൾ ആരംഭിക്കാനും വനിതകളുടെ സംരംഭകത്വ ശേഷി വികസിപ്പിക്കാനും കുടുംബശ്രീ പ്രത്യേക പരിഗണന നൽകുന്നു. 288 ബ്രാൻഡഡ് കഫേകളും 13 ജില്ലകളിൽ പ്രീമിയം കഫേ റെസ്റ്റോറന്റുകളും ഇതിന് മികച്ച ഉദാഹരണമാണ്. വയോജന പരിചരണത്തിന് സഹായകരമാകുന്ന K4Care പദ്ധതിയിലൂടെ 605 പേർക്ക് ഇതിനകം തൊഴിൽ ലഭിച്ചു.

 

ഇതരവകുപ്പുകളും ഏജൻസികളുമായി സഹകരിച്ചും നിരവധി പദ്ധതികളുണ്ട്. മോട്ടോർ വെഹിക്കിൾ വകുപ്പുമായി ചേർന്ന് 51 ഇ-സേവാ കേന്ദ്രങ്ങൾ, വിവിധ വകുപ്പുകളിലും ഓഫീസുകളിലുമായി 343 കാന്റീനുകൾ അടക്കം 70ഓളം സഹകരണ പദ്ധതികൾ കുടുംബശ്രീ നടപ്പാക്കുന്നു.

 

പരിശീലനവും സാമ്പത്തിക സഹായവും നൽകി വനിതകളെ സ്വയംതൊഴിൽ സംരംഭകരാക്കുകയും കേരളത്തിലെ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് സാമ്പത്തികസ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ സമഗ്രവികസനത്തിന് ശക്തമായ അടിത്തറ നൽകുന്ന സംവിധാനമായി കുടുംബശ്രീ മാറിക്കഴിഞ്ഞു.

അനുബന്ധ ലേഖനങ്ങൾ

ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിക്ക് കേരള മാതൃക
കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യവകുപ്പിന്റെ ജനകീയ മുന്നേറ്റം
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
സൈബര്‍ പവറില്‍ കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം.   ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സ
കേരളത്തിലെ വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റവുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ജനപ്രിയമാവുകയാണ്.
കൂടുതൽ വിവരങ്ങൾ
ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
കൂടുതൽ വിവരങ്ങൾ
കോളേജ് സ്‌പോർട് ലീഗ്; കായികകേരളത്തിൽ പുത്തൻ അധ്യായം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കോളേജുകൾ കേന്ദ്രീകരിച്ച് കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (CSL) കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ