മാലിന്യരഹിത ഹരിതകേരളം

സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി. മാലിന്യത്തെ ഉറവിടത്തിൽ പരമാവധി സംസ്‌കരിക്കൽ, അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംസ്‌കരണം എന്നിവയ്ക്കായി തദ്ദേശസ്വയംഭരണ വകുപ്പ് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ഹരിത കർമ്മ സേനാംഗങ്ങളുടെ എണ്ണം 33,378ൽ നിന്നും 37,134 ആയി. എംപാനൽ ചെയ്ത സ്വകാര്യ ഏജൻസികൾ 74ൽ നിന്നും 284 ആയി. വാതിൽപ്പടി ശേഖരണത്തിൽ വലിയ നേട്ടമാണ് ഹരിതകർമ്മസേന കൈവരിച്ചത്. 2023 മാർച്ചുമായി താരതമ്യം ചെയ്താൽ 2025 മാർച്ച് വരെ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള വാതിൽപ്പടി ശേഖരണം 47 ശതമാനത്തിൽനിന്നും 98 ശതമാനമായി വർധിച്ചു. മിനി എംസിഎഫുകൾ 7446ൽ നിന്നും 19721 ആയി വർധിച്ചു. എംസിഎഫുകൾ 1160ൽ നിന്നും 1330 ആയും ആർആർഎഫുകൾ 87ൽ നിന്നും 192 ആയും ഉയർന്നു.
 

3557 സിസിടിവി ക്യാമറാ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി. എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ 2023 മാർച്ചിൽ 1138 മാത്രമായിരുന്നു. ഈടാക്കിയ പിഴ മൂന്ന് ലക്ഷം രൂപയും. 2025 മാർച്ചിൽ 52,202 പരിശോധനയിൽ 5.7 കോടി രൂപ ഫൈൻ ഈടാക്കി. ഇതുവരെ 32,410 വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിൻമേൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മേയ് 17 വരെ 30.67 ലക്ഷം രൂപ പിഴചുമത്തി. 14,50,930 രൂപ നിലവിൽ ഈടാക്കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ ഇതിന്മേൽ ഈടാക്കുന്ന തുകയുടെ 25 ശതമാനം (പരമാവധി 2,500 രൂപ വരെ) പരാതിക്കാർക്ക് ലഭ്യമാകുന്ന സംവിധാനത്തിൽ ഇതിനകം 37 പേർക്കുള്ള പാരിതോഷികമായി 21,750 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
 

2025 മാർച്ചിലെ കണക്കുകൾ പ്രകാരം 3060 ടൗണുകൾ (ആകെ തിരഞ്ഞെടുത്ത ടൌണുകളുടെ 98.52%) മാലിന്യമുക്തമായി പ്രഖ്യാപിച്ചു. 3087 മാർക്കറ്റ്/പൊതുസ്ഥലങ്ങൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചു (ആകെ തിരഞ്ഞെടുത്ത മാർക്കറ്റ്/പൊതുസ്ഥലങ്ങളിൽ 95 .54%). 2,87,409 അയൽക്കൂട്ടങ്ങൾ ഹരിത അയൽകൂട്ടങ്ങളായി പ്രഖ്യാപിച്ചു (ആകെ തിരഞ്ഞെടുത്ത അയൽകൂട്ടങ്ങളിൽ 94.58%). ആകെ വിദ്യാലയങ്ങളിൽ 14321 വിദ്യാലയങ്ങൾ ഏകദേശം 98.52% വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളാക്കി മാറ്റി. 1370 കലാലയങ്ങൾ ഹരിത കലാലയങ്ങളായി പ്രഖ്യാപിച്ചു ഏകാദേശം 95.11%. ആകെ തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ 57201 സ്ഥാപനങ്ങൾ (94.69%) സ്ഥാപനങ്ങൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ആകെ തിരഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 317 കേന്ദ്രങ്ങൾ (75.65%) മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ആകെയുള്ള 59 മാലിന്യക്കൂനകളിൽ 24 എണ്ണം പൂർണ്ണമായും നീക്കം ചെയ്തു. ബ്രഹ്‌മപുരം ഉൾപ്പെടെ 10 എണ്ണത്തിലെ പണി അവസാനഘട്ടത്തിലാണ്. ദ്രവമാലിന്യ സംസ്‌കരണത്തിന് മുട്ടത്തറ, കൊച്ചി, ഗുരുവായൂർ, പടന്ന പാലം, എറണാകുളം മറൈൻ ഡ്രൈവ്, കലൂർ, എറണാകുളം വെല്ലിങ്ടൺ, ബ്രഹ്‌മപുരം, തൃശൂർ മാടക്കത്ര, കൽപറ്റ എന്നിവിടങ്ങളിൽ പ്ലാന്റുകൾ സ്ഥാപിച്ചത് ദ്രവമാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനത്തിന് വലിയൊരളവിൽ മുന്നേറ്റം നൽകും. 'മാലിന്യമുക്ത നവകേരളം' എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ നിരന്തര പ്രയത്നത്തിലാണ് സർക്കാർ. പൊതുജനങ്ങളുടെ സഹകരണത്തോടെ ശുചിത്വവും ആരോഗ്യകരവുമായ ഒരു നവകേരളത്തിനായി നമുക്ക് ഒത്തുചേർന്ന് പ്രവർത്തിക്കാം.

അനുബന്ധ ലേഖനങ്ങൾ

കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
വയോജനങ്ങള്‍ക്ക് സമഗ്രക്ഷേമം
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.   വയോജന കമ്മീഷൻ: വയോജനസംഖ്യ വർദ്ധിച്ചുവരികയും അവരുടെ ആവശ്വങ്ങൾ പരിഗണിക്കാൻ കുടുംബാംഗങ്ങൾക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വയോജനസംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ വയോജന കമ്മീഷൻ രൂപീകരിക്കാൻ നിയമനിർമാണ നടപടികൾ പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
കൂടുതൽ വിവരങ്ങൾ
ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ