ഭക്ഷ്യവകുപ്പിന്റെ ജനകീയ മുന്നേറ്റം

സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.
 

റേഷൻ വിതരണത്തിന് പുറമെ, സാധാരണക്കാരന് ഉപകാരപ്രദമായ നിരവധി സേവനങ്ങളും ഉൽപ്പന്നങ്ങളുമാണ് കെ-സ്റ്റോറുകളിലൂടെ ലഭ്യമാണ്. മിനി ബാങ്കിംഗ് സേവനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, കൃഷി-വ്യവസായ വകുപ്പുകൾക്ക് കീഴിലെ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം കെ-സ്റ്റോറുകളിൽ ലഭ്യമാണ്. ഈ അധിക സേവനങ്ങളിലൂടെ മാത്രം 11.5 കോടി രൂപയുടെ വ്യാപാരം നടന്നുവെന്നത് ഈ സംരംഭത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു.
 

എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവകുപ്പ് നടപ്പാക്കിയ പദ്ധതി ഏറെ ശ്രദ്ധേയമാണ്. കേവലം 10 രൂപ നിരക്കിൽ ഗുണമേന്മയുള്ള കുപ്പിവെള്ളം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത് സാധാരണക്കാർക്ക് വലിയൊരാശ്വാസമാണ്. അതുപോലെ, ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ച് അവബോധം നൽകാനായി റാഗിപ്പൊടി റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ ആരംഭിച്ചത് ആരോഗ്യകരമായ ഭക്ഷണശീലം വളർത്താൻ സഹായകമാകും.
 

കെ-സ്റ്റോറുകൾ വെറും റേഷൻ കടകൾ എന്നതിൽ നിന്ന് സാധാരണക്കാരന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ജനകീയ കേന്ദ്രമായി മാറുകയാണ്. പൊതുവിതരണ സമ്പ്രദായത്തെ കൂടുതൽ ജനസൗഹൃദപരവും കാര്യക്ഷമവുമാക്കുകയാണ് ഭക്ഷ്യവകുപ്പിന്റെ നൂതനമായ ഈ കാൽവയ്പ്പുകൾ.

അനുബന്ധ ലേഖനങ്ങൾ

സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
പുതുവേഗതയില്‍ ജലഗതാഗതം
കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്
കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്
കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌
ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.
കൂടുതൽ വിവരങ്ങൾ
ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.   നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾ
മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
യാത്രാവസന്തമായി KSRTC ബഡ്ജറ്റ് ടൂറിസം
കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം. വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനം
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം.
കൂടുതൽ വിവരങ്ങൾ