അഭിമാനത്തോടെ, ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം സർക്കാർ

ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്.
 

ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി. സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ഷോർട്ട് സ്റ്റേ ഹോം പ്രവർത്തനങ്ങൾക്ക് 30,86,528 രൂപ നൽകി. വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പ് 4,15,000 രൂപയും വിദ്യാർത്ഥികൾക്കുളള ഹോസ്റ്റൽ സൗകര്യത്തിനായി 7,44,000 രൂപയും സർക്കാർ അനുവദിച്ചു. ട്രാൻസ്‌ജെൻഡർ ദമ്പതികൾക്കായുളള വിവാഹ ധനസഹായം 60,000 രൂപ സാമൂഹിക അംഗീകാരത്തോടൊപ്പം സാമ്പത്തികപരമായ പിന്തുണയും നൽകുന്നു.
 

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി ഒരു കലാട്രൂപ്പ് യാഥാർത്ഥ്യമാക്കി 'അനന്യം പദ്ധതി ആരംഭിച്ചു. വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി/പി.ജി കോഴ്‌സുകൾ പഠിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വർഷത്തിൽ 24,000 രൂപവരെ ധനസഹായം നൽകുന്ന 'വർണ്ണം' പദ്ധതി നടപ്പാക്കി. മത്സരപരീക്ഷകളിൽ പങ്കെടുക്കാനുള്ള പരിശീലനത്തിന് സാമ്പത്തികസഹായം അനുവദിക്കുന്ന 'യത്‌നം' പദ്ധതി, അഭിരുചിക്കനുസരിച്ച് തൊഴിൽ പരിശീലനത്തിന് 'സാകല്യം' പദ്ധതി, തുടർവിദ്യാഭ്യാസം സാധ്യമാക്കാൻ 'സമന്വയ' പദ്ധതി, അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന 'കരുതൽ' പദ്ധതി തുടങ്ങിയവ സർക്കാരിന്റെ പ്രധാന പ്രവർത്തനങ്ങളാണ്. ട്രാൻസ് വ്യക്തികളിലെ ആത്മഹത്യാ പ്രവണത, വിഷാദം, അമിത ഉത്കണ്ഠ എന്നിവ പ്രതിരോധിക്കുന്നതിന് പിയർ കൗൺസിലർമാർക്ക് പരിശീലനം നൽകി ജില്ലകളിൽ സജ്ജമാക്കുന്ന പ്രത്യേക പരിശീലന പരിപാടിയ്ക്ക് തുടക്കമിട്ടു.
 

കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ 'വർണ്ണപ്പകിട്ട്' എന്ന പേരിൽ ട്രാൻസ്ജെൻഡർ കലോത്സവം സംഘടിപ്പിക്കുന്നത് അവർക്ക് ഒരുമിച്ചു കൂടാനും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം നൽകുന്നു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സാമൂഹിക പുനരധിവാസത്തിനും പുരോഗതിക്കുമായുള്ള ബോധവത്കരണ പരിപാടികൾക്കായി നിയമ വിദഗ്ദ്ധർ, ഡോക്ടർമാർ, ജെൻഡർ വിഷയ വിദഗ്ദ്ധർ, ട്രാൻസ്ജെൻഡർ പ്രതിനിധികൾ എന്നിവരടങ്ങുന്ന ജില്ലാതല റിസോഴ്സ് പൂൾ രൂപീകരിച്ചു. പ്രകൃതിദുരന്തങ്ങൾ, അടിയന്തിര സാഹചര്യങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ 30 ട്രാൻസ്ജെൻഡർ/ക്വിയർ വ്യക്തികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകിയതും സ്വയംതൊഴിൽ വായ്പാ പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം നൽകിയതും അവരെ സ്വയംപര്യാപ്തരാക്കാൻ ലക്ഷ്യമിട്ടാണ്.
 

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 1357 പേർക്ക് വ്യക്തിഗത ഗുണഭോക്ത്യ പക്തികൾക്കായി 6.17 കോടി രൂപ അനുവദിച്ചു. സമൂഹത്തിൽ നിന്നും കുടുംബങ്ങളിൽ നിന്നും ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ, വ്യക്തികൾക്കിടയിൽ തന്നെയുള്ള പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാൻ ഒരു ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ സ്ഥാപിച്ചത് ഈ സമൂഹത്തിന് സുരക്ഷിതവും ആശ്രയയോഗ്യവുമായ ഒരിടം നൽകുന്നു. വിവിധ പദ്ധതികളിലൂടെ ട്രാൻസ്ജെൻഡർ സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും അവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

അനുബന്ധ ലേഖനങ്ങൾ

റെക്കോര്‍ഡ് വളര്‍ച്ചയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം നേടിയത് റെക്കോർഡ് വളർച്ച. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു.
കൂടുതൽ വിവരങ്ങൾ
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
കൂടുതൽ വിവരങ്ങൾ
തൊഴില്‍ സംരക്ഷണത്തില്‍ മാതൃക
കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിക്ക് കേരള മാതൃക
കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ