ഡിപ്പോയിൽ നിന്ന് ഡോറിലേക്ക്, കെഎസ്ആർടിസിയുടെ അതിവേ​ഗ കൊറിയർ സർവീസ്

കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെഎസ്ആർടിസി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ് നടത്തുക. ഉപഭോക്താക്കൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഡിപ്പോയിൽ നിന്ന് കൊറിയറുകൾ കൈപ്പറ്റാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസുകളിൽ തന്നെയാണ് കൊറിയർ സർവീസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഇത് സേവനങ്ങൾ ലളിതവും വേഗത്തിലുമാക്കുന്നു.

മെച്ചപ്പെടുത്തിയ ട്രാക്കിംഗ് സംവിധാനമാണ് ഈ സേവനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഉപഭോക്താക്കളുടെ ഐഡി പ്രൂഫ് ചിത്രങ്ങൾ, ഒപ്പുകൾ, ലൊക്കേഷൻ മാപ്പിംഗ് എന്നിവയോടൊപ്പം തത്സമയ ഡെലിവറി അപ്ഡേറ്റുകളും ലഭ്യമാകും. കൊറിയർ അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും അപ്ഡേറ്റുകൾ മെസ്സേജുകളായി ലഭിക്കും. സ്വീകരിക്കുന്നയാൾക്ക് സാധുവായ ഐഡി കാർഡ് പരിശോധിച്ച് മാത്രമേ സാധനങ്ങൾ കൈമാറൂ. ഇത് സുരക്ഷ ഉറപ്പാക്കുന്നു. മൂന്ന് ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കുന്ന സംവിധാനവും നിലവിലുണ്ട്.

കെഎസ്ആർടിസി ബസുകളിലൂടെയാണ് നിലവിൽ കൊറിയറുകളും പാഴ്സലുകളും വിവിധ സ്ഥലങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി നിലവിൽ 47 ഡിപ്പോകളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. 15 കൗണ്ടറുകൾ 24 മണിക്കൂറും 32 കൗണ്ടറുകൾ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയും പ്രവർത്തിക്കുന്നു.

സ്വകാര്യ കൊറിയർ സേവനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് ലഭ്യമാക്കുന്നത്. കൂടാതെ, 'വാതിൽപ്പടി സേവനങ്ങൾ' (doorstep delivery) നടപ്പാക്കുന്നതിനുള്ള പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ചുവരുന്നുണ്ട്. ഇത് ഈ സേവനങ്ങളെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കും. കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ്, സമയബന്ധിതവും സുരക്ഷിതവുമായ ഡെലിവറിക്ക് പുറമെ, കുറഞ്ഞ നിരക്കും ജനസൗഹൃദ സമീപനവും കൊണ്ട് കേരളത്തിന്റെ ഗതാഗതമേഖലയിൽ ഒരു പുതിയ അധ്യായമാവുകയാണ്.

അനുബന്ധ ലേഖനങ്ങൾ

ജലം പരിശോധിക്കാം; ഉറവിടം സുരക്ഷിതമാക്കാം
ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസത്തിനായി 20.62 കോടി രൂപയുടെ സ്കോളർഷിപ്പ്
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
സഹകരണത്തിന്റെ കരുത്ത്‌
സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി.
കൂടുതൽ വിവരങ്ങൾ
ശുദ്ധജലം ഇനി സുലഭം
എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ