നിക്ഷേപവളര്‍ച്ചയ്ക്ക് വ്യവസായ പാര്‍ക്കുകള്‍

സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്‌കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് മികച്ച സ്വീകാര്യത. സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലേക്ക് നിരവധി പേരാണ് അപേക്ഷിച്ചിട്ടുള്ളത്. ഒരു സ്വകാര്യവ്യവസായ പാർക്ക് ആരംഭിക്കാൻ ചുരുങ്ങിയത് 10 ഏക്കർ ഭൂമി വേണ്ടതെന്നിരിക്കെ 33 സ്വകാര്യ വ്യവസായ പാർക്കുകളാണ് കേരളത്തിൽ നിലവിൽ നിർമ്മാണത്തിലുള്ളത്.
 

സ്വകാര്യ വ്യവസായ പാർക്കുകൾ എന്ന ആശയം കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ആവിഷ്‌കരിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ പാർക്കുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഈ സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽതന്നെ സാങ്കേതിക പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തി പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തികസഹായവും ഉറപ്പ് നൽകി. ഒപ്പം സ്വകാര്യവ്യവസായ പാർക്കുകളിലെ സി.ഇ.ഒമാരെ വ്യവസായ പ്രദേശ ബോർഡുകളിലെ സ്ഥിരംക്ഷണിതാവാക്കി നിയമഭേദഗതി കൊണ്ടുവരികയും ചെയ്തു. സംസ്ഥാനത്ത് ശതകോടികളുടെ നിക്ഷേപവും ആയിരക്കണക്കിന് തൊഴിലും കൊണ്ടുവരുന്ന പദ്ധതിയാണ് ഇത്തരം വ്യവസായ പാർക്കുകൾ.
 

നിർമ്മാണം പുരോഗമിക്കുന്ന 33 പാർക്കുകളിൽ രണ്ടെണ്ണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബാക്കിയുള്ളവ വിവിധ നിർമ്മാണ ഘട്ടങ്ങളിലാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരും. ഈ സർക്കാരിന്റെ കാലത്തുതന്നെ 14 ജില്ലകളിലും സ്വകാര്യവ്യവസായ പാർക്കുകളുടെ പ്രവർത്തനം ആരംഭിക്കുകയാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ് രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ ഒന്നാംസ്ഥാനം, നിമിഷ വേഗത്തിൽ പുതിയ വ്യവസായങ്ങൾ തുടങ്ങാവുന്ന സ്ഥിതി എന്നിവയൊക്കെ സംസ്ഥാനത്തെ വ്യവസായരംഗത്തിന് കുതിപ്പേകുന്നുണ്ട്. സ്വകാര്യമേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവാണ് വരാനിരിക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

ഉയരെ ഉന്നതവിദ്യാഭ്യാസ മേഖല
നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ
സൈബര്‍ പവറില്‍ കേരള പൊലീസ്‌
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം.   ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീയിലൂടെ സമൃദ്ധിയിലേക്ക്‌
കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്.
കൂടുതൽ വിവരങ്ങൾ
ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
റോഡ് വികസനത്തിൽ സമാനതകളില്ലാത്ത കുതിപ്പ്
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ദീർഘകാല സ്വപ്നങ്ങളായിരുന്ന ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കി, അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്.   ദേശീയപാതാ വികസനം:   കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായിരുന്ന ദേശീയപാതാ വികസനം, പ്രത്യേകിച്ച് 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ, കിഫ്ബി (KIIFB) വഴി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിനായി കേന്ദ്രസർക്കാരിന് നൽകിയത്.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
അഭിമാനത്തോടെ, ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം സർക്കാർ
ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്.   ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി.
കൂടുതൽ വിവരങ്ങൾ
സമൃദ്ധിയോടെ കാര്‍ഷിക കേരളം
നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്. എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കർഷകരുടെ വരുമാനം 50% വർദ്ധിപ്പിക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസത്തിനായി 20.62 കോടി രൂപയുടെ സ്കോളർഷിപ്പ്
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ