
തദ്ദേശീയ മേഖലയിലെ കുട്ടികളെ ആഗോള ഭാഷയായ ഇംഗ്ലീഷ് ഭാഷയിലെ നൈപുണ്യം വർദ്ധിപ്പിച്ച് പുതിയ തൊഴിൽ മേഖലകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും മുന്നോട്ട് എത്തിക്കുന്നതിന് 'കമ്യൂണിക്കോർ' പദ്ധതി അവതരിപ്പിച്ച് കുടുംബശ്രീ. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉയർത്തി ഭാഷയിൽ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനാണ് കമ്മ്യൂണിക്കോർ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്
തദ്ദേശീയ മേഖലയിൽ മലയാളം ഭാഷ ദ്വിതീയ ഭാഷയായാണ് നിലനിൽക്കുന്നത്. ഇതിന് പുറമേ ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും സംസാരിക്കുന്നതിനും ഈ മേഖലയിലെ കുട്ടികൾ പ്രതിസന്ധികൾ നേരിടുന്നു. ഇത് സ്വാഭാവികമായും ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽമേഖലയിലും തദ്ദേശീയ ജനവിഭാഗത്തിന്റെ പ്രാതിനിധ്യം കുറയുന്നതിനും കാരണമാകുന്നു. കമ്മ്യൂണിക്കോറിലൂടെ ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ നടപ്പിലാക്കുന്നത്.
കുടുംബശ്രീയുടെ നേതൃത്വത്തിൽ പട്ടിക വർഗ്ഗ പ്രത്യേക പദ്ധതി /പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നത്. മലമ്പണ്ടാരം സ്‌പെഷ്യൽ പ്രോജക്ട് (പത്തനംതിട്ട), മറയൂർ കാന്തല്ലൂർ പ്രോജക്ട് (ഇടുക്കി), കുട്ടമ്പുഴ എറണാകുളം കാടർ സ്‌പെഷ്യൽ പ്രോജക്ട് (തൃശ്ശൂർ), പറമ്പിക്കുളം പ്രോജക്ട് (പാലക്കാട്), അടപ്പാടി സ്‌പെഷ്യൽ പ്രോജക്ട് (പാലക്കാട്),നിലമ്പൂർ പ്രോജക്ട് (മലപ്പുറം),തിരുനെല്ലിനൂൽപ്പുഴ പ്രോജക്ട് (വയനാട്), ആറളം (കണ്ണൂർ),കൊറഗ പ്രോജക്ട് (കാസർഗോഡ്) എന്നിവിടങ്ങളെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പരിശീലനത്തിൽ പങ്കെടുക്കുന്ന ഓരോർത്തർക്കും അവരുടെ ഭാഷാ നൈപുണ്യ ശേഷി പരമാവധി പരിപോഷിപ്പിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
ഉദ്ദേശ ലക്ഷ്യങ്ങൾ
1. തദേശ മേഖലയിലെ യുവാക്കളെയും കുട്ടികളെയും ഭാഷാ നൈപുണ്യത്തിലൂടെ ശാക്തീകരിക്കുക.
2. ഭാഷാ നിപുണതയിലെ വിടവ് നികത്തുകയും കേരളത്തിലെ തദേശിയ മേഖലയിലെ യുവാക്കളെയും കുട്ടികളെയും ശാക്തീകരിക്കുകയും, മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക-സാമ്പത്തിക അവസരങ്ങൾ എന്നിവ ലഭ്യമാക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക.
3. ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കാനും ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും ആത്മവിശ്വാസത്തോടെ പിന്തുടരാനും തദേശിയ മേഖലയെ സജ്ജരാക്കുക.
4. തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സുരക്ഷിതമാക്കുന്നതിനും ആഗോള സമ്പദ്വ്യവസ്ഥയിൽ പങ്കാളികളാകുന്നതിനും തദേശിയ മേഖലയിലെ കുട്ടികളെയും യുവാക്കളെയും സജ്ജരാക്കുക.
5. സാമുഹിക വികസനം പ്രോത്സാഹിപ്പിക്കുകയും സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് സംഭാവന നൽകുന്നതിന് തദേശിയ മേഖലയെ പ്രപ്തരക്കുകയും ചെയ്യുക.
6. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ സംസാരിക്കാനും, വായിക്കാനും, എഴുതാനുമുള്ള കഴിവുകൾ വികസിപ്പിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-02-06 17:08:17
ലേഖനം നമ്പർ: 1657