
സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിലെ നിയമന നടപടികൾ സമയബന്ധിതവും സുതാര്യവുമായ രീതിയിൽ നടത്തുന്നതിനായി, ഓൺലൈൻ ആപ്ലിക്കേഷൻ റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് സംവിധാനവുമായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (KDRB). സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT) ആണ് റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റം വികസിപ്പിച്ചെടുത്തത്.
കേരളത്തിലെ ദേവസ്വം ബോർഡുകളിൽ തൊഴിൽ തേടുന്നവർക്കായി ഏറ്റവും ലളിതവും കാര്യക്ഷമവുമായ പ്ലാറ്റ്‌ഫോമാണ് റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റം. പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കുകയും ഉദ്യോഗാർത്ഥികൾക്ക് കാര്യക്ഷമമായ സേവനം നൽകുകയുമാണ് ഈ സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യം. ഈ സിസ്റ്റത്തിലൂടെ ദേവസ്വം ബോർഡുകൾക്ക് ഒഴിവുകൾ ഓൺലൈൻ ആയി റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിക്കാം.
റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റം സേവനങ്ങൾ:
1. ഒഴിവുകളുടെ ഓൺലൈൻ നോട്ടിഫിക്കേഷൻ: ദേവസ്വം ബോർഡുകൾക്ക് ഒഴിവുകൾ സംബന്ധിച്ച വിവരം തൽസമയം അപ്‌ഡേറ്റ് ചെയ്യാം.
2. വൺ-ടൈം രജിസ്ട്രേഷൻ (OTR): ഉദ്യോഗാർത്ഥികൾക്ക് ഒരിക്കൽ രജിസ്റ്റർ ചെയ്താൽ വിവിധ റിക്രൂട്ട്മെന്റ് നടപടികളിൽ അതേ ഡാറ്റ ഉപയോഗിക്കാം.
3. ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ: ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
4. ഫീസ് അടയ്ക്കുന്നതിനുള്ള ഓൺലൈൻ പേയ്മെന്റ്: സുരക്ഷിതവും തൽക്ഷണവുമായ പണമടയ്ക്കൽ സംവിധാനം.
5. ആപ്ലിക്കേഷൻ പരിശോധന: റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷകളുടെ പ്രാഥമിക പരിശോധന ഓൺലൈനായി നടത്തും.
6. പരീക്ഷാ കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പ്: ഉദ്യോഗാർത്ഥികൾക്ക് വിവിധ പരീക്ഷാ കേന്ദ്രങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും.
7. ഹാൾ ടിക്കറ്റ് ജനറേഷൻ: പരീക്ഷയ്ക്ക് മുൻപ് ഹാൾ ടിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.
8. ഉത്തര സൂചിക പ്രസിദ്ധീകരിക്കൽ: പരീക്ഷാഫലങ്ങൾ സുതാര്യമായി ലഭ്യമാക്കും.
9. അപ്പീൽ സമർപ്പിക്കൽ: ഉത്തര സൂചികയിൽ അപ്പീൽ സമർപ്പിക്കുന്നതിന് പ്രത്യേക സൗകര്യം.
10. ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കൽ: ഉദ്യോഗാർത്ഥികൾക്ക് തൽസമയം റിസൾട്ടുകൾ ലഭ്യമാകുന്നു.
11. വെരിഫിക്കേഷൻ അടിയന്തര അറിയിപ്പുകൾ: പ്രമാണ പരിശോധന സംബന്ധിച്ച മെസ്സേജ് ലഭ്യമാകും.
12. ഇന്റർവ്യൂ അറിയിപ്പ്: ഇന്റർവ്യൂ തീയതികളും വിവരം പ്രദാനം ചെയ്യും.
13. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കൽ: ഉദ്യോഗാർത്ഥികളുടെ മികവിനനുസരിച്ച് തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് ലഭ്യമാകും.
14. അപ്പോയ്ന്റ്മെന്റ് ഓർഡർ: തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ഇമെയിൽ വഴി ലഭിക്കും.
ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനാൽ അപേക്ഷാ നടപടികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കുവാൻ സാധിക്കും. സുതാര്യത, സമയബന്ധിതം , കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ഉദ്യോഗാർത്ഥികൾക്കും ദേവസ്വം ബോർഡുകൾക്കും നിയമന നടപടികൾ ലളിതമാക്കി നൽകും. സന്ദർശിക്കുക: recruitment.kdrb.kerala.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-01 11:10:58
ലേഖനം നമ്പർ: 1737