ദീൻ ദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം(എൻ.യു.എൽ.എം.) മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് നൽകുന്ന യൂണിയൻ ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ 2022–2023ലെ സ്പാർക്ക് റാങ്കിംഗിൽ കേരളത്തിന് 2-ാം സ്ഥാനം. തുടർച്ചയായി 6-ാം തവണയാണ് കേരളത്തിന് പുരസ്‌കാരം ലഭിക്കുന്നത്. 2021- 22ലെ സ്‌പാർക്ക് റാങ്കിംഗിലും കേരളത്തിന് 2-ാം സ്ഥാനമായിരുന്നു. (https://kerala.gov.in/achievement/NTIyNjk4NjEzLjg=/100) ഗുജറാത്ത് 1-ാം സ്ഥാനവും ഉത്തരാഖണ്ഡ് 3-ാം സ്ഥാനവും നേടി. ₹15 കോടിയാണ് അവാർഡ് തുക.
രാജ്യത്ത് 29 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രസഭരണ പ്രദേശങ്ങളിലെയും നഗരമേഖലയിൽ എൻ.യു.എൽ.എം. പദ്ധതി നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള പൊതു മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളും പുരോഗതിയുമാണ് പുരസ്‌ക്കാരത്തിനായി പരിഗണിച്ചത്.
അയല്‍ക്കൂട്ട രൂപീകരണം, സ്വയംതൊഴിലിലും വേതനാധിഷ്ഠിത തൊഴിലിലും നല്‍കുന്ന പരിശീലനം, തൊഴില്‍ ലഭ്യമാക്കല്‍, സമയബന്ധിതമായ ഫണ്ട് വിനിയോഗം, ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍, ഓഡിറ്റ് പൂര്‍ത്തീകരണം, പദ്ധതി പ്രകാരം വിതരണം ചെയ്ത റിവോള്‍വിങ്ങ് ഫണ്ട്, ലിങ്കേജ് വായ്പ, സ്വയംതൊഴില്‍ വായ്പ തുടങ്ങി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളും അവ സംബന്ധിച്ച പുരോഗതിയും ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി (എം.ഐ.എസ്) ശേഖരിക്കും. ഇതു പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനത്ത് കുടുംബശ്രീ മുഖേന 93 നഗരസഭകളിലും 2015 മുതൽ പദ്ധതി നടപ്പാക്കുന്നുണ്ട്. നഗരമേഖലയിൽ ഇതുവരെ 24,893 അയൽക്കൂട്ടം രൂപീകരിച്ചു. 24,860 പേർക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കി. 13,736 പേർക്ക് തൊഴിൽ നൽകി. ഉപജീവനമേഖലയിൽ 5704 വ്യക്തിഗത സംരംഭവും 1187 ഗ്രൂപ്പ് സംരംഭവും ആരംഭിച്ചു. സർവേയിലൂടെ 25,684 തെരുവുകച്ചവടക്കാരെ കണ്ടെത്തുകയും 19,020 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തു. 24 ഷെൽട്ടർ ഹോമും നിർമിച്ചു.
2017-18-ൽ 3-ാം സ്ഥാനവും 2018-19 -ൽ 2-ാം സ്ഥാനവും 2019-20 -ൽ 3-ാം സ്ഥാനവും കേരളത്തിന് ലഭിച്ചു. 2020-21 സാമ്പത്തിക വർഷത്തെ സ്പാർക്ക് റാങ്കിംഗിലാണ് ആദ്യമായി കേരളത്തിന് 1-ാം സ്ഥാനം ലഭിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-04-05 15:32:35
ലേഖനം നമ്പർ: 1007