സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ്  (സി.എം.ഡി) ഡവലപ്പ്‌മെന്റിന് ഐ.എസ്.ഒ 9001:2015 അംഗീകാരം. മികച്ച പ്രവർത്തനക്ഷമതയുടെയും നൂതനാശയങ്ങളുടെയും കേന്ദ്രമായ സി.എം.ഡിയെ  ക്ലയന്റ് സേവനങ്ങൾ , കൺസൾട്ടന്റ്, ശേഷി വികസനം, സ്ഥിര പുരോഗതി എന്നീ മേഖലകളിൽ നടത്തിയ മുന്നേറ്റമാണ് അംഗീകാരത്തിന് അർഹമാക്കിയത്. 

ഐ.എസ്.ഒ അംഗീകാരം നേടുന്നതിനായി  ടാറ്റാ പ്രോജക്ടിന്റെ ഉപസ്ഥാപനമായ ടി.ക്യു സർട്ടിഫിക്കേഷൻ സർവീസസ് നടത്തിയ ഓഡിറ്റിംഗിൽ ക്വാളിറ്റി മാനുവൽ, ക്വാളിറ്റി സിസ്റ്റം പ്രൊസീജിയറുകൾ, നിയമാവലി, മാനുവൽ എന്നിവയെ അടിസ്ഥാനപ്പെടുത്തി സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെയും ഘടനകളെയും വിലയിരുത്തി. ജീവനക്കാരുടെ പ്രവർത്തനങ്ങൾ, അഡ്മിനിസ്‌ട്രേഷൻ, പർച്ചേസ് തുടങ്ങിയ മേഖലകളിൽ ഉയർന്ന നിലവാരം പുലർത്തുകയും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായാണ് ഈ അംഗീകാരം ലഭിച്ചത്.

കേരളത്തിലെ വ്യവസായ വികസനത്തിന് നിർണായക സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് സി.എം.ഡി. ഉത്തരവാദിത്തം, പ്രതിബദ്ധത, സുതാര്യത എന്നിവ ഉറപ്പാക്കിക്കൊണ്ട്, സർക്കാർ, സർക്കാരിതര സംഘടനകൾ, വ്യവസായങ്ങൾ, കോർപ്പറേറ്റുകൾ എന്നിവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള കൺസൾട്ടൻസി, ഗവേഷണ, പരിശീലന സേവനങ്ങൾ നൽകുകയെന്നതാണ് സി.എം.ഡിയുടെ ലക്ഷ്യം. 250-ലധികം സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് ടീമുകളുമായി സിഎംഡി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. സെന്റർ ഫോർ മാനേജ്മെന്റ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-01 15:39:53

ലേഖനം നമ്പർ: 1738

sitelisthead