വിവര പൊതുജന സമ്പർക്ക വകുപ്പിന് കീഴിൽ വിഷയാധിഷ്ഠിത വ്ളോഗുകൾ തയ്യാറാക്കുന്നതിനുള്ള വ്‌ളോഗർമാരുടെ പാനൽ രുപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 3 ലക്ഷമെങ്കിലും ഫോളോവേഴ്‌സുള്ള വ്‌ളോഗർമാർക്ക് അപേക്ഷിക്കാം. യൂട്യൂബ് , ഇൻസ്റ്റഗ്രാം , ഫേസ് ബുക്ക് എന്നിവയിൽ നൽകിയിട്ടുളള വീഡിയോ കണ്ടന്റുകൾക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർക്കും അപേക്ഷിക്കാം.

വിഷയാധിഷ്ഠിത വ്‌ളോഗുകൾ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സിന്റെ എണ്ണം, വ്ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകൾ, വ്യക്തിവിവരങ്ങൾ എന്നിവ സഹിതം vloggersprd@gmail.com എന്ന  ഇ-മെയിൽ ഐ.ഡി യിൽ 29.07.2025-നകം അപേക്ഷിക്കുക . വ്‌ളോഗർ പാനൽ   

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-07-2025

sitelisthead