കേരളത്തിൽ കോവിഡ്-19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതരായ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി, കേരള സർക്കാരിന്റെ ധനസഹായത്തോടു കൂടി കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ ലഭ്യമാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിയാണ് സ്‌മൈൽ കേരള. നേരത്തെ ന്യൂനപക്ഷ/ പട്ടികവർഗ്ഗ/ പൊതു വിഭാഗത്തിൽപെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പദ്ധതി ഇപ്പോൾ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാണ്. പദ്ധതി പ്രകാരം ഗുണഭോക്താവിന് സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിനായി 6% പലിശ നിരക്കിൽ 5 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. കൃത്യമായ തിരിച്ചടവ് നടത്തുന്ന ഗുണഭോക്താക്കൾക്ക് വായ്പ തുകയുടെ 20% അല്ലെങ്കിൽ പരമാവധി 1 ലക്ഷം രൂപ വരെ സബ്സിഡിയായി നൽകും.
കോവിഡ് ബാധിച്ചു മരണപ്പെട്ട 18നും 60നും ഇടയിൽ പ്രായമുള്ള കുടുംബനാഥ/ന്റെ കേരളത്തിൽ സ്ഥിരതാമസക്കാരിയായ ആശ്രിത ആയിരിയ്ക്കണം അപേക്ഷിയ്ക്കേണ്ടത്. അപേക്ഷകയുടെ പ്രായം 18നും 55നും ഇടയിലായിരിയ്ക്കണം. അപേക്ഷകയുടെ വാർഷിക കുടുംബവരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്. വിശദ വിവരങ്ങൾക്ക് 0471245485, 9496015015 നമ്പറിൽ ബന്ധപ്പെടണം. അപേക്ഷേയ്ക്ക് https://kswdc.org/wp-content/uploads/2022/02/Smile-Kerala.pdf എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
എസ്.എസ്.എൽ.സി. ജയിച്ചവർക്കും സാങ്കേതിക വിദ്യാഭ്യാസ യോഗ്യത നേടിയവർക്കും തൊഴിൽ പരിചയം ഉള്ളവർക്കും വായ്പ മുൻഗണന നൽകുന്നതാണ്. സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള തൊഴിലിന് വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് സാങ്കേതിക വിദ്യാഭ്യാസ യോഗ്യത അനിവാര്യമാണ്. ഓട്ടോറിക്ഷ വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് ത്രീ വീലർ ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11
ലേഖനം നമ്പർ: 677