1960-70 കാലഘട്ടങ്ങളിൽ കേരളത്തിലെ നഗരവീഥികളിൽ കൈയടക്കിയിരുന്ന വിന്റേജ് ലുക്കിലുള്ള ബസ് വീണ്ടും നിരത്തിലിറക്കി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിലെ പ്രധാന സേവനദാതാവായ കെഎസ്ആർടിസി നഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിച്ച് ജനങ്ങൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ യാത്രാ സൗകര്യം ഒരുക്കുന്നതിലൂടെ കേരളത്തിന്റെ ദൈനംദിന ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്നു.
ആനവണ്ടി എന്നപേരിൽ അറിയപ്പെട്ടിരുന്ന കെഎസ്ആർടിസിയുടെ വിന്റേജ് ലുക്കിലുള്ള ബസ് ആധുനിക സൗകര്യങ്ങളോടെയാണ് തിരുവനന്തപുരത്ത് അവതരിപ്പിച്ചിരിക്കുന്നത്. ബസ്സിൽ 49 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ട്. നിലവിൽ സിറ്റിയിലെ പേരൂർക്കട-കവടിയാർ- കിഴക്കേകോട്ട റൂട്ടിലാണ് സർവീസ് നടത്തുന്നത്. 1965 മോഡൽ ബസുകളെ അനുസ്മരിപ്പിക്കുന്ന റെട്രോ ഡിസൈനിലാണ് ബോഡി വർക്ക് ചെയ്തിരിക്കുന്നത്. പ്രധാനമായും നഗരക്കാഴ്ചകൾ കാണാനുള്ള ടൂറിസം സർവീസുകൾക്കായാണ് ഈ വിന്റേജ് ബസ് ഉപയോഗിക്കുക.
പഴമയുടെ സൗന്ദര്യവും ആധുനിക സൗകര്യങ്ങളും ഒരുമിപ്പിച്ച ഈ വിന്റേജ് ബസ് സേവനം, കെഎസ്ആർടിസിയുടെ പൈതൃകവും നവീകരണവും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമാണ് യാത്രക്കാർക്ക് ഒരുക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-03-13 16:10:11
ലേഖനം നമ്പർ: 1988