സംസ്ഥാനത്തെ സ്ത്രീകളുടെ സാമൂഹിക പുരോഗതിയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ) പിങ്ക് ചിട്ടി പദ്ധതി ആരംഭിക്കുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രാപദ്ധതിയായ ‘പ്രിയദർശിനി’യിലൂടെ സ്ത്രീകൾക്ക് ലാഭമായി ലഭിക്കുന്ന തുക ഫലപ്രദമായ നിക്ഷേപമാക്കി മാറ്റാനും, അതുവഴി അവർക്ക് സ്വന്തമായി ഒരു ഭാവി സമ്പാദ്യവും വരുമാനവും ഉറപ്പാക്കാനുമാണ് ഈ പുതിയ സംരംഭത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

യാത്രാച്ചെലവിനായി മാറ്റിവെച്ചിരുന്ന തുക ചെറിയ തവണകളായി കെ.എസ്.എഫ്.ഇയുടെ ‘പിങ്ക് ചിട്ടിയിൽ നിക്ഷേപിക്കുന്നതിലൂടെ ഭാവിയിലേക്ക് മികച്ച സമ്പാദ്യം ഉറപ്പാക്കാനാകും. ഇങ്ങനെ സ്വരൂപിക്കുന്ന നിക്ഷേപം സ്ത്രീകൾക്ക് സ്വയംതൊഴിൽ, സംരംഭകത്വം, ബിസിനസ് വികസനം, വിദ്യാഭ്യാസം, ചികിത്സ, കുടുംബാവശ്യങ്ങൾ തുടങ്ങി വിവിധ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാമ്പത്തിക പിന്തുണയായും പ്രയോജനപ്പെടുത്താം.

പ്രിയദർശിനി പദ്ധതിയിലൂടെ ലഭിക്കുന്ന യാത്രാലാഭത്തെ സമ്പാദ്യശീലമായും സാമ്പത്തിക സുരക്ഷയായും മാറ്റിമറിക്കുന്ന ഈ സംരംഭം സ്ത്രീ ശാക്തീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. ചെറുസമ്പാദ്യത്തിലൂടെ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും സ്വയംപര്യാപ്തതയിലേക്കും സംരംഭകത്വത്തിലേക്കും വനിതകളെ നയിക്കാനും കെ.എസ്.എഫ്.ഇയുടെ 'പിങ്ക് ചിട്ടി' പദ്ധതി സഹായകമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-07-07 06:17:17

ലേഖനം നമ്പർ: 2042

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo