പാട്ടുപാടി ലോക റെക്കോഡ് സ്വന്തമാക്കി കുടുംബശ്രീയുടെ സ്വരം 2K24 പാട്ടുത്സവം. കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ 11 മണിക്കൂര്‍ തുടര്‍ച്ചയായി മലയാളം ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് ലോക റെക്കോർഡിലേക്ക് നടന്നു കയറിയത്. കുടുംബശ്രീയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച തിരികെ സ്‌കൂള്‍ ക്യാമ്പയിനിന്റെ ഭാ​ഗമായാണ് സ്വരം 2K24 പാട്ടുത്സവം സംഘടിപ്പിച്ചത്. പരിപാടിയിൽ 1433 വനിതകള്‍ 11 മണിക്കൂര്‍ 25 മിനിറ്റാണ് നിര്‍ത്താതെ പാട്ടുപാടിയത്.  

ഏറ്റവും കൂടുതൽ വനിതകൾ 10 മണിക്കൂറിലധികം പാട്ടുകൾ പാടിയതിന് ടാലന്റ് റെക്കോഡ് ബുക്കിന്റെ 'ലാർജസ്റ്റ് വുമൺ മാരത്തൺ സിങ്ങിങ്' എന്ന റെക്കോഡും, ഏറ്റവും കൂടുതൽ വനിതകൾ തുടർച്ചയായി പരമ്പരാഗത പാട്ടുകൾ പാടിയതിന് യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്റെ 'മോസ്റ്റ് വുമൺ കണ്ടിന്യൂസ്‌ലി സിങ്ങിങ് ട്രഡീഷണൽ സോങ്‌സ്' എന്ന റെക്കോഡുമാണ് കുടുംബശ്രീ നേടിയത്.പാലക്കാട് ജില്ലയിലെ  97 സി.ഡി.എസുകളിലേ കുടുംബശ്രീ അംഗങ്ങളും  ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും ബാലസഭാംഗങ്ങളും എസ്.വി.ഇ.പി പദ്ധതി അംഗങ്ങളും കുടുംബശ്രീ ജീവനക്കാരും ഉൾപ്പെടെ 139 സംഘങ്ങൾ ചേർന്നാണ് റെക്കോഡ് നേട്ടം കൈവരിച്ചത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-08 16:47:11

ലേഖനം നമ്പർ: 1297

sitelisthead