25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായി ഒരു കലണ്ടര്‍ വര്‍ഷം ഒരു കോടി യാത്രക്കാരെന്ന നേട്ടവുമായി സിയാല്‍. 2018-19 സാമ്പത്തിക വര്‍ഷത്തിൽ സിയാൽ ഒരു കോടി യാത്രക്കാർ എന്ന നേട്ടം കൈവരിച്ചിരുന്നു. 25000-32000 യാത്രക്കാരാണ് ദിവസവും കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 94,66,698 യാത്രക്കാര്‍ കൊച്ചി വഴി യാത്ര ചെയ്തു. ഇത് റെക്കോര്‍ഡ് നേട്ടമാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് മേയ് മാസത്തിലാണ്. 9,22,391 പേര്‍. ഏറ്റവും കുറവ് പേര്‍ യാത്ര ചെയ്തത് ഫെബ്രുവരിയിലും 7,71,630 പേര്‍.

ആഭ്യന്തര യാത്രക്കാരുടെ എണ്ണമാണ് കൂടുതൽ. നവംബര്‍ വരെ 50,96,121 പേര്‍ ആഭ്യന്തര യാത്രികരാണ് സിയാൽ ഉപയോഗപ്പെടുത്തിയത്. 25,61,319 പേരാണ് കൊച്ചിയില്‍ നിന്നും വിവിധ ആഭ്യന്തര കേന്ദ്രങ്ങളിലേക്കും 25,34,802 പേര്‍ കൊച്ചിയില്‍ വന്നിറങ്ങുകയും ചെയ്തു. മേയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആഭ്യന്തര യാത്രക്കായി കൊച്ചിയെ ഉപയോഗപ്പെടുത്തിയത്. 4,98,761 പേര്‍. ഏറ്റവും കൂടുതല്‍ ആഭ്യന്തര യാത്രക്കാര്‍ കൊച്ചിയില്‍ വന്നിറങ്ങിരിക്കുന്നത് മേയ് മാസത്തിലാണ്. 2,55,209 പേര്‍. ഇവിടെ നിന്നും ആഭ്യന്തര കേന്ദ്രങ്ങളിലേക്ക് പറന്നവരുടെ എണ്ണം കൂടുതലുള്ളത് ഏപ്രില്‍ മാസത്തിലാണ്. 2,50,222 പേര്‍.

നവംബര്‍ വരെ 43,70,577 അന്താരാഷ്ട്ര യാത്രക്കാരാണ് കൊച്ചി വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. 21,03,334 പേര്‍ ഇവിടെ വന്നിറങ്ങിയപ്പോള്‍ 22,67,243 പേര്‍ ഇവിടെ നിന്നും വിദേശത്തേക്ക് പറന്നു. ഓഗസ്റ്റിലാണ് കൊച്ചി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാരെ കൈകാര്യം ചെയ്തത്. 4,44,594 പേരെ.ജൂലൈ മാസത്തിലാണ് വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വന്നിരിക്കുന്നത്. 2,24,350 പേര്‍. ഇവിടെ നിന്നും വിദേശത്തേയ്ക്ക് പറന്നവരുടെ എണ്ണം ഓഗസ്റ്റിലാണ് കൂടുതല്‍. 2,41,619 പേര്‍. ജനുവരി മുതല്‍ നവംബര്‍ വരെ മൊത്തം 62,781 വിമാനങ്ങളാണ് കൊച്ചി വഴി പറന്നത്.

ഏറ്റവും കൂടുല്‍ വിമാനസര്‍വീസ് നടന്നത് ഒക്ടോബറിലാണ്. 5992 സര്‍വീസുകള്‍. 36,606 ആഭ്യന്തര സര്‍വീസുകളും 26,175 അന്താരാഷ്ട്ര സര്‍വീസുകളുമാണ് ഈ കാലയളവില്‍ നടന്നത്. ഏറ്റവും കൂടുതല്‍ ആഭ്യന്തര വിമാനസര്‍വീസ് നടന്നത് മാര്‍ച്ചിലാണ്. 3458 സര്‍വീസ്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ് നടന്നത് ഓഗസ്റ്റിലും. 2570 സര്‍വീസ്.

ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമാണ് സിയാല്‍ യാത്രക്കാര്‍ക്കായി  ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്ക് അവരുടെ യാത്ര കൂടുതല്‍ സുഗമവും സൗകര്യപ്രദവുമാക്കുന്നതിന് സിയാല്‍ ശ്രദ്ധിക്കുന്നു. ഡിജി യാത്ര, സ്മാര്‍ട്ട് പാര്‍ക്കിങ് പോലുള്ള നൂതന സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-12-26 14:39:47

ലേഖനം നമ്പർ: 1244

sitelisthead