രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളേയാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്. സമയബന്ധിതമായി എല്ലാ ആശുപത്രികളേയും സ്മാർട്ട് ആശുപത്രികളാക്കാനാണ് നീക്കം.
ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അഥവാ രോഗത്തിന് കാരണമാകുന്ന, പ്രത്യേകിച്ച് ബാക്ടീരിയ മരുന്നുകളോട് പ്രതിരോധം തീര്‍ക്കുന്ന അവസ്ഥ ആഗോള ആരോഗ്യ ഭീഷണിയാണ്. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗം തടയുന്നതിന് ആരോഗ്യ വകുപ്പ് ശാസ്ത്രീയ കര്‍മ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. 'ആന്റിബയോട്ടിക് സാക്ഷര കേരളം' എന്ന ലക്ഷ്യം നേടുന്നതിനായി രാജ്യത്ത് ആദ്യമായി ജില്ലാതലത്തിലും ബ്ലോക്ക് തലത്തിനും എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചത് കേരളമാണ്. 'ആന്റിബയോട്ടിക് സാക്ഷര കേരളം', 'സ്മാര്‍ട്ട് ഹോസ്പിറ്റല്‍' എന്നിവ പ്രാവര്‍ത്തികമാക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നുവരുന്നത്. എല്ലാ ആശുപത്രികളേയും കേരള എഎംആര്‍ സര്‍വെലന്‍സ് നെറ്റുവര്‍ക്കിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-11-25 14:54:07
ലേഖനം നമ്പർ: 1223