ഭാവിയിലെ ബിസിനസ് വളർച്ചയും സോഫ്ട്‍വെയർ വികസനവും ഉണ്ടാകാൻ പോകുന്ന 24 നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് തിരുവനന്തപുരം. വ്യവസായത്തിനും സോഫ്ട്‍വെയർ വികസനത്തിനും അനുയോജ്യമായ ലോകത്തിലെ മികച്ച 24 ടെക് ലൊക്കേഷനുകകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി  നെതർലൻഡ്സ് ആസ്ഥാനമായ BCI ഗ്ലോബൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയിൽ നിന്ന് കൊൽക്കത്തയും തിരുവനന്തപുരവും ഇടം നേടിയത്. കമ്പനികൾക്ക് രാജ്യാന്തര വികസനം സാധ്യമാകുന്ന അറിയപ്പെടാത്ത നഗരങ്ങൾ കണ്ടെത്തുകയായിരുന്നു BCI ഗ്ലോബലിന്റെ ലക്‌ഷ്യം. അമേരിക്കൻ റീജിയൻ (US, കാനഡ, മധ്യ- ലാറ്റിൻ അമേരിക്ക); EMEA (യൂറോപ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക); APAC (ഏഷ്യ-പസഫിക്, ഇന്ത്യയും ചൈനയും ഉൾപ്പെടെ) എന്നിങ്ങനെ 3 ഭൂമിശാസ്ത്ര മേഖലകളിൽ നിന്നാണ് 24 നഗരങ്ങൾ തിരഞ്ഞെടുത്തത്. 

17 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന തിരുവനന്തപുരം നഗരം മെച്ചപ്പെട്ട ജീവിതാവസ്ഥ ഉറപ്പുവരുത്തുന്നു, കൂടാതെ കുറഞ്ഞ ജീവിത ചെലവുകളും, മികച്ച കാലാവസ്ഥയും തിരുവനന്തപുരത്തെ ഭാവിയിലെ ടെക് ഹബുകളുടെ തലസ്ഥാനമാക്കി മാറ്റാൻ സാധ്യതയുള്ള ഘടകങ്ങൾ ആണെന്ന് റിപ്പോർട് പറയുന്നു. അന്താരാഷ്‌ട്ര വിമാനത്താവളം, ഡിജിറ്റൽ ഹബുകൾ, ഹൈവേകൾ തുടങ്ങി ചെറുതും വലുതുമായ അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതും അതിവേഗത്തിൽ വികസിക്കുന്ന നഗരവുമാണ് തിരുവനന്തപുരം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പടെയുള്ള വികസന സാധ്യതകൾ തിരുവനന്തപുരത്തെ IT-യുടെ പ്രധാന അന്താരാഷ്ട്ര ഹബാക്കി മാറ്റാൻ സാധിക്കുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-12-05 12:40:50

ലേഖനം നമ്പർ: 1233

sitelisthead