5 വയസിൽ താഴെയുളളവരുടെ സമ്പൂർണ ആധാർ എൻറോൾമെൻറ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട്. A ഫോർ ആധാർ എന്നപേരിൽ വിപുലമായ കാമ്പയിനാണ് എല്ലാവർക്കും ആധാർ ലഭ്യമാക്കാനായി നടത്തിയത്. 44487 കുട്ടികൾ ജില്ലയിൽ ആധാർ എൻറോൾമെന്റിൽ പങ്കാളികളായി. 

സുൽത്താൻ ബത്തേരി നഗരസഭയിൽ 2221 കുട്ടികളും  മാനന്തവാടി നഗരസഭ 2352, കൽപ്പറ്റ നഗരസഭ 1629, അമ്പലവയൽ 1771, മൂപ്പൈനാട് 1776, മേപ്പാടി 1969, തിരുനെല്ലി 1304, മുട്ടിൽ 1857, കണിയാമ്പറ്റ 2210, നൂൽപ്പുഴ 1572, പൂതാടി 1852, തരിയോട് 571, വൈത്തിരി 993, മുളളങ്കൊല്ലി 1154, തവിഞ്ഞാൽ 2107, വെങ്ങപ്പള്ളി 609, നെന്മേനി 2660, വെള്ളമുണ്ട 2688, പൊഴുതന 732, പനമരം 2991, തൊണ്ടർനാട് 1712, എടവക  2086, കോട്ടത്തറ 968, മീനങ്ങാടി 1734, പടിഞ്ഞാറത്തറ 1599, പുൽപ്പള്ളി 1380 കുട്ടികളുടെ ആധാർ എന്റോൾമെന്റ് നടത്തി.

ആധാർ എൻറോൾമെന്റിന് ആവശ്യമായ രേഖയായ ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും, ജനന സർട്ടിഫിക്കറ്റിൽ പേരു ചേർക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ വിവിധ ദിവസങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ IT മിഷൻ, അക്ഷയ, വനിത - ശിശു വികസന വകുപ്പ്,  തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികജാതി പട്ടികവർഗ വകുപ്പ് എന്നിവ വകുപ്പുകളും ഇന്ത്യൻ പോസ്റ്റൽ ബാങ്കിംഗ് സർവീസ്,ധനലക്ഷ്മി ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടപ്പാക്കിയത് .  

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-11-15 13:51:52

ലേഖനം നമ്പർ: 1214

sitelisthead