സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് 2022 ജൂലൈ 1ന് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 2,96,680 ക്ലെയിമുകളിലൂടെ ഉറപ്പാക്കിയത് ₹ 719 കോടിയുടെ ചികിത്സ ആനുകൂല്യം. ഈ തുക 479 ആശുപത്രികള്‍ക്കായി കൈമാറി. കേരളത്തിന് പുറത്ത് ചെന്നൈ, തിരുപ്പൂര്‍, കോയമ്പത്തൂര്‍, മാംഗ്ലൂര്‍, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലെ ആശ്രുപത്രികളും മെഡിസെപ്പില്‍ സഹകരിക്കുന്നുണ്ട്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്ലെയിം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, 48,072 കേസുകള്‍. ഏറ്റവും കുറവ് ചെന്നൈയില്‍ ആണ്. ജൂണ്‍ വരെയുള്ള കണക്ക് അനുസരിച്ച് ആകെ 11,08,924 ഗുണഭോക്താക്കളും 18,72,073 ആശ്രിതരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. 

കരള്‍, കിഡ്നി, ഹൃദയം, മജ്ജ, കാല്‍മുട്ട്, ഇടുപ്പ് എല്ല് എന്നിങ്ങനെ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി 1912 പേര്‍ക്ക് ₹ 38.62 കോടി അനുവദിച്ചു. 67,089 ഹിമോ ഡയാലിസിസ് ക്ലെയിമുകള്‍ക്കായി ₹ 10.06 കോടിയും 33,310 തിമിര ശസ്ത്രക്രിയ ക്ലെയിമുകള്‍ക്ക് ₹ 67.42 കോടിയും, 11,891 ശ്വാസകോശ അണുബാധ ക്ലെയിമുകള്‍ക്കായി ₹ 26.28 കോടിയും, ഗ്യാസ്ട്രോ രോഗങ്ങള്‍ക്കുള്ള 4,183 ക്ലെയിമുകള്‍ക്കായി ₹ 6.66 കോടിയും 3478 ന്യുമോണിയ ക്ലെയിമുകള്‍ക്കായി ₹ 10.2 കോടിയും 4165 മൂത്രാശയ അണുബാധകള്‍ക്കായി ₹ 8.30 കോടിയും നേത്രരോഗങ്ങള്‍ക്കായി 4107 ക്ലെയിമുകള്‍ക്കായി 6.30 കോടി രൂപയും 3593 രക്താദിമര്‍ദ്ദ ക്ലെയിമുകള്‍ക്കായി 7.08 കോടിയും 31,084 മറ്റിതര ഗുരുതര രോഗങ്ങള്‍ക്കായി ₹ 97.59 കോടിയും അനുവദിച്ചു.

ഗുണഭോക്താവിനും പരിരക്ഷലഭിക്കുന്ന കുടുംബാംഗങ്ങള്‍ക്കുമായി ₹ 500 വീതം 12 മാസതവണയായി ₹ 6000 ആണ് പ്രീമിയം. മെഡിസെപുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ 1800 425 1857, 1800 425 0237 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-01 17:38:38

ലേഖനം നമ്പർ: 1126

sitelisthead