വിഴിഞ്ഞം തുറമുഖത്തിനു രാജ്യാന്തര ഷിപ് ആൻഡ് പോർട്ട് സുരക്ഷ (ഐ.എസ്.പി.എസ്.) കോഡ് ലഭിച്ചു. രാജ്യാന്തര മാനദണ്ഡപ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങൾ അംഗീകരിക്കപ്പെട്ടതിനൊപ്പം, ക്രൂ ചേഞ്ച് അടക്കമുള്ള കപ്പൽ അനുബന്ധ സേവനം നടത്താനുള്ള യോഗ്യതയും ഇതുവഴി ലഭിക്കും. ക്രൂ ചേഞ്ച് കൂടാതെ യാത്രാകപ്പൽ പ്രവർത്തനം, ബങ്കറിങ് തുടങ്ങിയ സേവനങ്ങൾ നിർവഹിക്കാൻ ഇതോടെ തുറമുഖം യോഗ്യത നേടി.
അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽ ഐ.എസ്.പി.എസ്. സർട്ടിഫിക്കേഷൻ നിർബന്ധമാണ്. 6 മാസമാണ് കാലാവധി. എമിഗ്രേഷൻ ചെക്ക് പോയിന്റ് ഉൾപ്പെടെയുള്ള സംവിധാനം വിഴിഞ്ഞത്ത് നേരത്തെയുള്ളതിനാൽ ക്രൂ ചെയിഞ്ച്, കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കൽ, കപ്പലുകളുടെ ചെറുകിട അറ്റകുറ്റപ്പണി, കപ്പലുകളിലേക്ക് ആവശ്യമായ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും നൽകൽ തുടങ്ങിയവ നടത്താനും ഇതിലൂടെ വരുമാനം നേടാനും സാഹചര്യമുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ചെറുകിട കയറ്റിറക്ക് നടത്താനാകും. 30 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തികൾ ഇതിനോട് അനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്നിരുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-30 18:17:11
ലേഖനം നമ്പർ: 1124