സുരക്ഷ സൗകര്യങ്ങളുള്ള അന്തർദേശീയ തുറമുഖത്തിന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നൽകുന്ന lSPS (ഇന്റർ നാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം കൊല്ലം തുറമുഖത്തിന്. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽ ഐ.എസ്.പി.എസ്. സർട്ടിഫിക്കേഷൻ നിർബന്ധമാണ്. 6 മാസമാണ് കാലാവധി. നിരീക്ഷണത്തിനും പരിശോധനയ്ക്കും ഉപയോഗിക്കുന്ന കാമറകൾ, തുറമുഖത്തിന്റെ 50 മീറ്റർ ചുറ്റളവിൽ കരയിലും കടലിലും അതിക്രമിച്ചു കടക്കുന്ന ശിക്ഷാർഹമാണ് എന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ, തകർന്ന ചുറ്റുവേലി മാറ്റി സ്ഥാപിക്കൽ തുടങ്ങി ഐ.എസ്.പി.എസ്. കോഡ് പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങൾ തുറമുഖത്ത് പൂർത്തിയാക്കി. റഡാർ സംവിധാനം (ഓട്ടോമാറ്റിക് വെസ് ഐഡന്റിഫിക്കേഷൻ സിസ്റ്റം), ലഗേജ് സ്‌കാനർ, മെറ്റൽ ഡിറ്റക്ടർ, പാസഞ്ചർ ടെർമിനലിൽ കൂടുതൽ ലൈറ്റുകൾ എന്നിവ കൂടി സ്ഥാപിക്കും.
ഐ.എസ്.പി.എസ്. സർട്ടിഫിക്കറ്റ് ലഭിച്ചതോടെ കൊല്ലം തുറമുഖത്തിന് എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കാൻ യൂണിയൻ ആഭ്യന്തരമന്ത്രാലയത്തിന് സാധിക്കും. കൊച്ചി കഴിഞ്ഞാൽ ഏറ്റവും ആഴമേറിയ തുറമുഖമാണ് കൊല്ലം. 7.5 മീറ്റർ ആഴവും 179 മീറ്റർ നീളവുമുള്ള തുറമുഖത്ത് വലിയ കപ്പലുകൾക്ക് ബർത്ത് ചെയ്യാം. പാസഞ്ചർ കപ്പലുകളില്ലാത്ത സമയത്ത് കാർഗോ ഷിപ്പുകളെ തീരത്തേക്ക് അടുപ്പിക്കാൻ കഴിയും വിധമാണ് ടെർമിനൽ നിർമിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയ്നർ തുറമുഖം യാഥാർഥ്യമാകുമ്പോൾ കൊല്ലം ഉൾപ്പടെയുള്ള തുറമുഖങ്ങൾക്ക് കൂടതൽ സാധ്യതകൾ ലഭ്യമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-24 18:27:10
ലേഖനം നമ്പർ: 1116