ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ സൂചികയിൽ കേരളത്തിന് 1-ാം സ്ഥാനം. ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഈ നേട്ടം ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളായ ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന അഡ്ജൂഡിക്കേഷന്/ പ്രോസികൂഷന് കേസുകള്‍, NABL അംഗീകാരമുളള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധന മികവ്, മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്കിയ FoSTaC പരിശീലനം, FSSAIയുടെ വിവിധ ഈറ്റ് റൈറ്റ് ഇനിഷിയേറ്റീവ്സ്, സംസ്ഥാന തലത്തില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ വിവിധ ബോധവത്ക്കരണ പരിപാടികള്‍, തുടങ്ങി 40ഓളം പ്രവര്‍ത്തന മികവ് വിലയിരുത്തിയുമാണ് എല്ലാ വര്‍ഷവും ദേശീയ ഭക്ഷ്യ സുരക്ഷ സൂചികയിലെ സ്ഥാനം നിശ്ചയിക്കുന്നത്.
ഭക്ഷ്യ സുരക്ഷ ഗ്രാമ പഞ്ചായത്ത് പദ്ധതി 140 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയതും 500 ഓളം സ്കൂളുകളെ പ്രത്യേകം തെരഞ്ഞെടുത്ത് സേഫ് ആന്‍ഡ് ന്യൂട്രിഷ്യസ് ഫുഡ് അറ്റ് സ്കൂള്‍ (എസ്.എന്‍.എഫ്@സ്കൂള്‍) പദ്ധതി നടപ്പാക്കിയതും പൊതുജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ 3000 ത്തോളം ഭക്ഷ്യ സുരക്ഷ ബോധവത്കരണ ക്ലാസുകള്‍ നടപ്പാക്കിയതുമാണ് ദേശീയതലത്തിൽ കേരളത്തിന് നേട്ടത്തിന് അർഹമാക്കിയത്.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കിയത്, എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം, മീനിലെ മായം കണ്ടെത്തുന്നതിന് ഓപ്പറേഷൻ മത്സ്യ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ കാറ്റഗറി, വൃത്തിയുള്ള സുരക്ഷിത ഭക്ഷണം തെരഞ്ഞെടുക്കാൻ ഈറ്റ് റൈറ്റ് കേരള ആപ്പ്, ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പ്രത്യേക ടാസ്ക് ഫോഴ്സ്, നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിൻ, എല്ലാ ഭക്ഷണ നിർമാണ സ്ഥാപനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ലൈസൻസ് നിർബന്ധമാക്കുകയും കൃത്യമായ പരിശോധനയും ഉൾപ്പടെ നിരവധി പ്രവൃത്തികളാണ് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളം നടപ്പാക്കിയത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-08 13:23:43
ലേഖനം നമ്പർ: 1091